LiveTV

Live

Kerala

ഡി.വൈ.എസ്.പിമാരെ തരംതാഴ്ത്തിയ സര്‍ക്കാര്‍ നടപടിക്ക് താൽക്കാലിക സ്റ്റേ

നാല് ഡി.വൈ.എസ്.പിമാരെ സി.ഐമാരായി തരം താഴ്ത്തിയ നടപടിയാണ് സെൻട്രൽ അഡ്മിനിസ്ട്രീറ്റിവ് ട്രിബ്യൂണൽ 10 ദിവസത്തേക്ക് സ്റ്റേ ചെയ്തത്.

ഡി.വൈ.എസ്.പിമാരെ തരംതാഴ്ത്തിയ സര്‍ക്കാര്‍ നടപടിക്ക് താൽക്കാലിക സ്റ്റേ

ഡി.വൈ.എസ്.പിമാരെ തരംതാഴ്ത്തിയ സര്‍ക്കാര്‍ നടപടിക്ക് താൽക്കാലിക സ്റ്റേ. നാല് ഡി.വൈ.എസ്.പിമാരെ സി.ഐമാരായി തരം താഴ്ത്തിയ നടപടിയാണ് സെൻട്രൽ അഡ്മിനിസ്ട്രീറ്റിവ് ട്രിബ്യൂണൽ 10 ദിവസത്തേക്ക് സ്റ്റേ ചെയ്തത്. ഡി.വൈ.എസ്.പിമാരായ കെ.എസ് ഉദയഭാനു, സുനിൽ കുമാർ, മനോജ് കബീർ, രവീന്ദ്രനാഥ് എന്നീ ഡി.വൈ.എസ്.പിമാരെ തരംതാഴ്ത്തിയ നടപടിക്കാണ് സ്റ്റേ.

തരംതാഴ്ത്തിയ നടപടി ചോദ്യം ചെയ്ത് ഇവർ സമർപ്പിച്ച ഹരജിയെ തുടർന്നാണ് 10 ദിവസത്തേക്ക് പഴയ തസ്തികയിൽ തുടരാൻ അനുവദിക്കണമെന്ന ഇടക്കാല ഉത്തരവുണ്ടായത്. അതേസമയം ഹരജിക്കാരായ മറ്റ് മൂന്ന് പേരുടെ കാര്യത്തിൽ ട്രിബ്യൂണൽ ഇടപെട്ടില്ല.

11 ഡി.വൈ.എസ്.പിമാരെയാണ് സി.ഐമാരായി തരംതാഴ്ത്തി കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിട്ടത്. മട്ടാഞ്ചേരി ഡി.വൈ.എസ്.പിയായിരുന്ന എസ്.വിജയന്‍, മലപ്പുറം ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയായിരുന്ന എം. ഉല്ലാസ് കുമാര്‍, പാലക്കാട് ഡി.വൈ.എസ്.പിയായിരുന്ന എ.വിപിന്‍ദാസ് എന്നിവരും ഇതേ ആവശ്യം ഉന്നയിച്ചെങ്കിലും ട്രിബ്യൂണൽ അനുവദിച്ചില്ല. ഇവര്‍ക്കെതിരെ നിലനിൽക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണെന്ന് വിലയിരുത്തിയാണ് ആവശ്യം നിരസിച്ചത്. തുടർന്ന് സർക്കാരിനോട് വിശദീകരണം തേടിയ ട്രിബ്യൂണൽ ഹരജികൾ ഫെബ്രുവരി 12ന് വീണ്ടും പരിഗണിക്കാനായി മാറ്റി.