LiveTV

Live

Kerala

ഇനിയും പാടാനുണ്ട് നിഹാസിന്; പാട്ട് പാടി മോതിരം മുറിച്ച കഥ അവിടെ അവസാനിക്കുന്നില്ല!  

ഇനിയും പാടാനുണ്ട് നിഹാസിന്; പാട്ട് പാടി മോതിരം മുറിച്ച കഥ അവിടെ അവസാനിക്കുന്നില്ല!  

പൊന്നാനി മഖ്ദുമിയ സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ഥി നിഹാസിന്റെ കുഞ്ഞ് വിരലില്‍ കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു മോതിരം കുടുങ്ങിയത്. ശേഷം അസ്വസ്ഥത അനുഭവപ്പെട്ട നിഹാസിനെയും കൊണ്ട് ചെന്ന് കയറിയത് അടുത്തുള്ള തട്ടാന്റെ അടുത്തായിരുന്നു, പക്ഷെ ആ ഒരു ശ്രമം കുഞ്ഞ് നിഹാസിന്റെ വേദന വര്‍ധിപ്പിക്കാനേ സഹായിച്ചുള്ളു. തുടര്‍ന്നാണ് നിഹാസിനെയും ചേര്‍ത്ത് പിടിച്ച് സ്കൂളധികൃതര്‍ പൊന്നാനി ഫയർഫോഴ്സ് ഓഫീസിലെത്തുന്നത്. പിന്നീട് സംഭവിച്ചതെല്ലാം ഇപ്പോള്‍ നിങ്ങളുടെയെല്ലാം വാട്സ്ആപ്പിലും ഫേസ്ബുക്കിലും കണ്ട് കാണും. പാട്ടും പാടി കൈയ്യിലെ മോതിരം മുറിച്ച് മാറ്റുന്ന നിഹാസിന്റെ വീഡിയോ നിമിഷ നേരം കൊണ്ടാണ് ഇന്റര്‍നെറ്റില്‍ വൈറലായത്. മനോഹര ശബ്ദത്തില്‍ പാട്ട് പാടുന്ന നിഹാസിന്റെ കഴിവ് കണ്ട് നിരവധി പേരാണ് അന്വേഷണങ്ങളുമായും ഫോണ്‍ നമ്പര്‍ ചോദിച്ചും സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

പൊന്നാനി ഫയര്‍സ്‌റ്റേഷന്‍ ഉദ്യോഗസ്ഥനായ ബിജു കെ ഉണ്ണി മോതിരം മുറിച്ച് മാറ്റുമ്പോള്‍ ഡ്രൈവര്‍ ഗംഗാധരനും ഫയര്‍മാന്‍ ബിജു കെ ഉണ്ണിയും ചേര്‍ന്നു നിഹാസിനെ കൊണ്ട് പാട്ടു പാടിച്ചാണ് മോതിരം ഊരുന്നത്. ആദ്യം പാടിയ ഒരൊറ്റ പാട്ടിന് പുറമെ രണ്ട് പാട്ടുകള്‍ കൂടി പാടുന്നുണ്ട് കുഞ്ഞ് നിഹാസ്. പക്ഷെ ആദ്യ ഗാനം മാത്രമേ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ ലഭ്യമായിരിന്നുള്ളു. ഇന്നലെയാണ് നിഹാസിന്റെ പുതിയ രണ്ട് ഗാനങ്ങളുമായുള്ള എഴുത്ത് പൊന്നാനി ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാന്‍ സഫ്ദര്‍ ഹാസിഫ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ഒരുപാട് പേരായി എന്നെ ബന്ധപ്പെടുന്നു നമ്മുടെ നിഹാസ് മോൻ്റെ പാട്ട് കേട്ടിട്ട് എന്താ സംഭവം ആരാ അത് ആ മോതിരം അഴിക്കുന്നതിൻ്റെ ഫുൾ വീഡിയോ ഉണ്ടോ എന്നെല്ലാം ചോദിച്ച് അവർക്ക് വേണ്ടി ഇവിടെ സംഭവം വിവരിക്കുന്നു

29-01-2019 ചൊവ്വ പൊന്നാനി
അന്ന് ഞങൾ ഉച്ചക്ക് ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ ഇരിക്കുമ്പോഴാണ് വിരലും പൊക്കിപ്പിടിച്ച് കണ്ണ് നീര് തുടച്ച് അവൻ സ്റ്റേഷനിലേക്ക് വരുന്നത് അപ്പോ ഞാനും അഷറഫ് സാറും കാരംസ് കളിക്കായിരുന്നു. ഞങ്ങൾടെ അടുത്തേക്കാണ് വന്നത് ആ വരവ് കണ്ടപ്പോ തന്നെ ഞങ്ങക്ക് മനസ്സിലായി മോതിരം കേസാണെന്ന് അവരോട് കയറിയിരിക്കാൻ പറഞ്ഞ് ഞങ്ങൾ കാര്യം തിരക്കി അപ്പൊ അവർ പറഞ്ഞു മോതിരം കുടുങ്ങിയിട്ട് സ്കൂളിന്ന് ഊരാൻ ശ്രമിച്ചു അവിടെ നീര് വന്നു പിന്നെ കിട്ടാതെ ആയപ്പോൾ തട്ടാൻ്റെ അടുത്ത് പോയി അയാളും കുറേ ശ്രമിച്ചു കൈ എല്ലാം മുറിഞ്ഞു എന്നിട്ടും കിട്ടില്ല അപ്പൊ ആരോ പറഞ്ഞു ഫയർ സ്റ്റേഷനിൽ പോയാമതി അവിടത്തെ സാറന്മാർ ഊരിത്തരും എന്ന് അതാ വന്നത് അപ്പോഴെല്ലാം ആ പിഞ്ചു ബാലൻ വേദന കടിച്ചമർത്തുന്നുണ്ടായിരുന്നു. അന്ന് സ്റ്റേഷൻ ചാർജ് രമേഷ് സാർ ആയിരുന്നു എല്‍.എഫ് ഇഖ്ബാൽ സാറും സാധാരണ ഞങ്ങൾ ചൂണ്ടലിന് ഉപയോഗിക്കുന്ന നേർമ വയർ ഉപയോഗിച്ചാണ് മോതിരം എടുക്കാറും എളുപ്പവും അതാണ് എന്നാൽ ഇത് മോതിരം മുറിക്കാൻ വേണ്ടി തട്ടാൻ ശ്രമിച്ചതുകൊണ്ട് കണ്ണി മുറിഞു പോകും ഞങ്ങടെ ഷിയേഴ്സ് ഉപയോഗിച്ച് കട്ട് ചെയ്യാൻ നോക്കി എന്നാൻ അത് വളരെ റിസ്ക് ആയിരുന്നു കുട്ടിയുടെ വിരൽ മുറിഞ സാഹചര്യത്തിൽ ഒരു പാട് വഴി നോക്കി അപ്പോഴെല്ലാം അവൻ്റെ വേദന കൊണ്ടും അത്യാവശ്യം ഡേഞ്ചർ ആയത് കൊണ്ടും ഞങ്ങർക്കും ചെറിയ ഭയം ഉണ്ടായിരുന്നു തൊടാൻ അത് കൊണ്ട് അത് ഉപേക്ഷിച്ചു അവരെ പറഞയക്കാൻ നിക്കുമ്പോഴാണ് ഞങ്ങടെ സ്റ്റേഷനിലെ എഫ്.ഡി ഒ.ജി സാർ (ഒ. ഗംഗാധരൻ) വളരെ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും അവരോട് പറയുന്നത് കേട്ടു നിങ്ങൾ ഒരു അരം വാങ്ങി തന്നാൽ അത് കൊണ്ട് ഞാൻ മുറിച്ച് തരാം എന്ന് അത് കേട്ടപ്പോൾ ഒരു ആശ്വാസം ആയി കാരണം അവൻ അത്രത്തോളം വേദന അനുഭവിക്കുന്നുണ്ട്. അത് എടുക്കാൻ പറ്റിയില്ല എന്ന സങ്കടവും എനിക്കുണ്ട് മാത്രമല്ല അവൻ്റെ പെരുമാറ്റവും നിഷ്കളങ്കമായ സംസാരവും ആ ചെറിയ നിമിഷം കൊണ്ട് ഞങ്ങളെ ആകെ സ്വാധീനിച്ചിരുന്നു. അങ്ങനെ ആ കുട്ടിയുടെ കൂടെ വന്നവരിൽ ഒരാൾ അരം വാങ്ങാൻ പോയി അപ്പോഴുo എനിക്ക് സംശയം ആയിരുന്നു ഇത് എങ്ങന്നെ മുറിച്ചെടുക്കും എന്നത് കാരണം വേദന കാരണം ആ കുട്ടിയുടെ സഹകരണവും ഒട്ടും പ്രതീക്ഷിക്കാനും വയ്യ അങ്ങനെ അവർ അരം കൊണ്ട് വരുമ്പോഴേക്കും ബിജു സാർ മോതിരത്തിൻ്റെ അടിയിൽ നേർമ്മ കോപ്പർ കമ്പി വച്ച് അതിന് മുകളിൽ എക്സ്റേ ഫിലിം കട്ട് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു. മുറിക്കുമ്പോഴുണ്ടാകുന്ന ചൂട് വിരലിന് ബാധിക്കാതിരിക്കാൻ അങ്ങനെ ഓരോ വർത്തമാനങ്ങൾ പറഞ്ഞ് അവൻ്റെ ശ്രദ്ധ തിരിച്ചോണ്ട് ഒ.ജി സാർ മുറിക്കാൻ തുടങ്ങി. നോ രക്ഷ അവന് അവൻ്റെ വിരലിമ്മേലുള്ള ശ്രദ്ധ മാറുന്നേ ഇല്ല. അത് കാരണം മുറിക്കാനും പറ്റുന്നില്ല. ഞങ്ങൾ ഓരോന്ന് പറഞ്ഞ് മാറ്റാൻ നോക്കി, കാര്യമില്ല. അവസാനം ആരോ പറഞ്ഞു അവൻ പാട്ടു പാടുമെന്ന് ആ എന്നാൽ ഒരു ‘പാട്ടു പാടിക്കേ’ എന്ന് ഞങ്ങൾ വാശി പിടിക്കുകയും ചെയ്തു. ശ്രദ്ധിക്കണം വേദന കടിച്ചമർത്താൻ തന്നെ പാട് പെടുന്ന ഒരാളോട് പാട്ട് പാടാൻ പറയുന്നതിലെ തമാശ എത്രത്തോളം ആണെന്ന് ചിന്തിച്ച് നോക്കു. എന്നാലും സന്തോഷത്തോടെ അവൻ പാട്ട് തുടങ്ങി, അവൻ്റെ പാട്ട് കേട്ട് എല്ലാരും അതിശയിച്ചു പോയി. കാരണം മുറിക്കുന്നതിൻ്റെ വേദന മറക്കാൻ വേണ്ടി കടിച്ചമർത്തിക്കൊണ്ടായിരുന്നു അവൻ പാടിയത്. ഇടക്ക് വേദന കൊണ്ട് ശബ്ദം ഇടറുന്നത് നിങ്ങൾക്ക് കാണാം. അവൻ്റെ പാട്ട് മുറിക്കുന്നതിനിടയിൽ അറിയാതെ ആസ്വദിച്ചു പോകുന്ന ബിജു സാറെയും ഒ.ജി സാറെയും വീഡിയോവിൽ നിങ്ങൾക്ക് കാണാം. വളരെ നിശ്കളങ്കമായ സംസാരവും ചിരിയും ആയിരുന്നു അവൻ്റേത്. അത്കൊണ്ട്‌ തന്നെ സമയം പോകുന്നത് ഞങ്ങളും അറിഞില്ല ഉച്ചക്കത്തെ ചോറ് വൈകുന്നേരം ആയപ്പോഴും ഞങ്ങൾക്ക് വിശന്നിരുന്നില്ല കാരണം അവൻ്റെ പെരുമാറ്റം ഞങ്ങളെ അത്രയേറെ സ്വാധീനിച്ചിരുന്നു.

എന്‍.ബി: മോതിരം കുടുങ്ങിയാൽ നിങ്ങൾക്ക് സ്വയം ഊരാൻ കഴിയുന്നില്ലെങ്കിൽ തട്ടാൻമാരുടെ അടുത്തോ മറ്റോ പോയി വീണ്ടും വഷളാകാതെ അടുത്തുളള ഫയർസ്റ്റേഷനുമായി ബന്ധപ്പെട്ടുക. ഞങ്ങൾക്ക് എളുപ്പം അത് ഊരാൻ സാധിക്കും, മറ്റാരെങ്കിലും ശ്രമിച്ച് വിരലിൽ മുറിവൊന്നും പറ്റിയില്ലേൽ.