LiveTV

Live

Kerala

നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമരം ശക്തമാക്കാനൊരുങ്ങി പ്ലാച്ചിമട സമര സമിതി

കോള കമ്പനിയുടെ പുതിയ പദ്ധതിക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ച പഞ്ചായത്ത് നടപടിക്കെതിരെ സമരത്തിനൊരുങ്ങുകയാണ് പ്ലാച്ചിമടക്കാര്‍

നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമരം ശക്തമാക്കാനൊരുങ്ങി പ്ലാച്ചിമട സമര സമിതി

നഷ്ടപരിഹാരം നല്‍കാതെ പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി പ്രവര്‍ത്തനം തുടങ്ങാന്‍ അനുവദിക്കില്ലെന്ന് സമര സമിതി. നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ല് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ വേഗത്തില്‍ ഇടപെടണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

പ്ലാച്ചിമടയിലെ കൊക്കകോള കമ്പനി വരുത്തിയ നാശനഷ്ടങ്ങളെ കുറിച്ച് പഠിച്ച കെ.ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പ്ലാച്ചിമടക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ശുപാര്‍ശ വെച്ചത്. കുടിവെള്ളം, മണ്ണ്, കൃഷി എന്നിവയിലുണ്ടായ നാഷനഷ്ടങ്ങളുടെ പരിഹാരമായി കോക്കകോള കമ്പനി 216.7 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് നിയമസഭ പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ല് വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ ബില്ല് പാസാക്കാതെ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചു. സംസ്ഥാന സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും ട്രിബ്യൂണല്‍ ബില്ല് നടപ്പിലാക്കാന്‍ ഇടപെടണമെന്നും നഷ്ടപരിഹാരം നല്‍കാതെ പുതിയ പദ്ധതിക്ക് അനുമതി നല്‍കരുതെന്നും സമര സമിതി ആവശ്യപ്പെടുന്നു.

കോള കമ്പനിയുടെ പുതിയ പദ്ധതിക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ച പഞ്ചായത്ത് നടപടിക്കെതിരെ സമരത്തിനൊരുങ്ങുകയാണ് പ്ലാച്ചിമടക്കാര്‍. നേരത്തെ അവസാനിപ്പിച്ച സമരം പുനരാരംഭിക്കാനാണ് ആലോചന. ട്രിബ്യൂണല്‍ ബില്ല് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 26ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നേരത്തെ സമരം പ്രഖ്യാപിച്ചിരുന്നു.