LiveTV

Live

Kerala

സംസ്ഥാനത്ത് നാലിടത്ത് എൽ.എൻ.ജി ചില്ലറ വിൽപന കേന്ദ്രങ്ങൾ തുടങ്ങും

തിരുവനന്തപുരം, എറണാകുളം, എടപ്പാൾ, കണ്ണൂർ എന്നിവടങ്ങളിലാണ് എൽ.എൻ.ജി ചില്ലറ വിൽപന കേന്ദ്രങ്ങൾ ആരംഭിക്കുക.

സംസ്ഥാനത്ത് നാലിടത്ത് എൽ.എൻ.ജി ചില്ലറ വിൽപന കേന്ദ്രങ്ങൾ തുടങ്ങും

സംസ്ഥാനത്ത് നാലിടങ്ങളിൽ എൽ.എൻ.ജി ചില്ലറ വിൽപന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് പെട്രോനെറ്റ്. ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി വഴി മംഗലാപുരം വരെയുള്ള എല്‍.എന്‍.ജി വിതരണം ജൂൺ മാസത്തിൽ പൂർത്തിയാകുമെന്ന് പെട്രോനെറ്റ് സി.എം.ഡി പ്രഭാത് സിങ് കൊച്ചിയിൽ പറഞ്ഞു.

തിരുവനന്തപുരം, എറണാകുളം, എടപ്പാൾ, കണ്ണൂർ എന്നിവിടങ്ങളിലാണ് എൽ.എൻ.ജി ചില്ലറ വിൽപന കേന്ദ്രങ്ങൾ ആരംഭിക്കുക. ജൂൺ മാസത്തോടെ ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ എല്‍.എന്‍.ജി ഉപയോഗിച്ചുള്ള ബസുകളും ട്രക്കുകളും ഓടിത്തുടങ്ങും.

ഗെയ്ല്‍ പൈപ്പ് പദ്ധതി വഴി മംഗലാപുരം വരെയുള്ള വിതരണം മെയ്-ജൂണ്‍ മാസത്തില്‍ പൂര്‍ത്തിയാകും. പൈപ്പ് ലൈന്‍ എത്താത്ത ഭാഗങ്ങളില്‍ മറ്റ് മാര്‍ഗത്തില്‍ ഗ്യാസ് എത്തിക്കും. മറ്റ് ഏജന്‍സികള്‍ക്ക് ഗ്യാസ്‌ വിതരണ അനുമതി നല്‍കുന്ന കാര്യം പരിഗണനയിലാണ്.

എല്‍.എന്‍.ജി വിതരണത്തിന് മംഗലാപുരത്തു നിന്ന് ബെംഗളൂരുവിലേക്കുള്ള ഗെയില്‍ പൈപ്പ് പദ്ധതി പൂര്‍ത്തിയാകുന്നതോടെ കൊച്ചി പെട്രോനെറ്റ് ഉല്‍പ്പാദനം ഇരട്ടിക്കും. കൊച്ചിയിലും കായംകുളത്തും പ്രകൃതി വാതകത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ പദ്ധതി ആവിഷ്കരിക്കുന്നുണ്ടെന്നും പെട്രോനെറ്റ് അറിയിച്ചു.