LiveTV

Live

Kerala

വിജയ സാധ്യതയാകും സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള പ്രധാന മാനദണ്ഡമെന്ന് മുല്ലപ്പള്ളി

മുല്ലപ്പള്ളി നയിക്കുന്ന കോണ്‍ഗ്രസിന്റെ ജനമഹായാത്രക്ക് ഇന്ന് വൈകീട്ട് തുടക്കമാകും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി ജാഥാ ക്യാപ്റ്റന് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്യും.

വിജയ സാധ്യതയാകും സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള പ്രധാന മാനദണ്ഡമെന്ന്  മുല്ലപ്പള്ളി

വിജയ സാധ്യതയാകും സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള പ്രധാന മാനദണ്ഡമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസിന്റെ സീറ്റ് ആവശ്യം പരിഗണിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. മുല്ലപ്പള്ളി നയിക്കുന്ന കോണ്‍ഗ്രസിന്റെ ജനമഹായാത്രക്ക് ഇന്ന് വൈകീട്ട് കാസര്‍കോട് നിന്ന് തുടക്കമാകും.

ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളും വിവാദങ്ങളും പുരോഗമിക്കുന്നതിനിടെയാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവാക്കള്‍ക്ക് പരിഗണന ലഭിക്കുമെന്നാണ് കരുതുന്നതെന്ന് യൂത്ത് കോൺഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പിസി വിഷ്ണുനാഥ് പറ‍ഞ്ഞു.

മുല്ലപ്പള്ളി നയിക്കുന്ന ജനമഹായാത്ര വൈകീട്ട് മൂന്ന് മണിക്ക് കാസർകോട് നായന്മാർ മൂലയില്‍ നിന്ന് ആരംഭിക്കും. ഉദ്ഘടന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെല്ലാം ജില്ലയിൽ എത്തി. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി ജാഥാ ക്യാപ്റ്റന് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്യും.