LiveTV

Live

Kerala

‘പി.ജെ ജോസഫ് രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് യു.ഡി.എഫിന് പുറത്ത് വരട്ടെ, അപ്പോഴാകാം ചര്‍ച്ച’ കോടിയേരി

സെന്‍കുമാറിന് നേരത്തെ ആര്‍.എസ്.എസ് ബന്ധമുണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കപ്പെടേണ്ടതാണെന്നും, നവോത്ഥാന സംരക്ഷണസമിതി രാഷ്ട്രീയ സംവിധാനമാകില്ലെന്നും കോടിയേരി മീഡിയവണ്‍ വ്യൂപോയിന്‍റില്‍ പറഞ്ഞു.

പി.ജെ ജോസഫ് രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് യു.ഡി.എഫിന് പുറത്ത് വരട്ടെ അപ്പോള്‍ ചര്‍ച്ചയാകാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നേരത്തെ ഉണ്ടായിരുന്ന രാഷ്ട്രീയ നിലപാട് സ്വീകരിച്ച് പുറത്ത് വരാന്‍ പി.ജെ ജോസഫ് തയ്യാറുണ്ടോയെന്ന് കോടിയേരി ചോദിച്ചു.