LiveTV

Live

Kerala

സി.പി.ഐ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടില്ലെന്ന് കെ.ഇ ഇസ്മായില്‍

പുതുതായി മുന്നണിയില്‍ വന്ന കക്ഷികള്‍ പാര്‍ലമെന്റ് സീറ്റുകള്‍ ആവശ്യപ്പെടില്ലെന്നാണ് വിശ്വാസം. നാലു സീറ്റുകളില്‍ സി.പി.ഐ സംതൃപ്തരാണെന്നും ഇസ്മായില്‍ പറഞ്ഞു

സി.പി.ഐ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടില്ലെന്ന് കെ.ഇ ഇസ്മായില്‍

എല്‍.ഡി.എഫിലെ പുതിയ കക്ഷികള്‍ പാര്‍ലമെന്റ് സീറ്റുകള്‍ ആവശ്യപ്പെടില്ലെന്നാണ് കരുതുന്നതെന്ന് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം കെ.ഇ ഇസ്മായില്‍. സി.പി.ഐ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നില്ലെന്നും നാലു സീറ്റില്‍ സംതൃപ്തരാണെന്നും ഇസ്മായില്‍ മീഡിയവണിനോട് പറഞ്ഞു.

Also read: കോടതി വിലക്കുണ്ടെങ്കിലും ലയയനവുമായി മുന്നോട്ട് പോകുമെന്ന് സി.എം.പി

ചെറിയ പാര്‍ട്ടികളാണെങ്കിലും പുതിയ കക്ഷികള്‍ മുന്നണിയിലേക്ക് വന്നത് എല്‍.ഡി.എഫിനെ ശക്തിപ്പെടുത്തുമെന്ന് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം കെ.ഇ ഇസ്മായില്‍. പുതുതായി മുന്നണിയില്‍ വന്ന കക്ഷികള്‍ പാര്‍ലമെന്റ് സീറ്റുകള്‍ ആവശ്യപ്പെടില്ലെന്നാണ് വിശ്വാസം. നാലു സീറ്റുകളില്‍ സി.പി.ഐ സംതൃപ്തരാണെന്നും ഇസ്മായില്‍ പറഞ്ഞു.

പുതിയ സംസ്ഥാന ബജറ്റ് പാവങ്ങളെ സഹായിക്കുന്നതാണെന്നും എന്നാല്‍ പ്രമാണിവര്‍ഗത്തെ മുഴുവന്‍ താലോലിക്കുന്ന നിലപാട് സ്വീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നവകേരള നിര്‍മ്മതിക്കുള്ള ഫണ്ട് കണ്ടെത്തുന്നതിനുള്ള എല്ലാ സാധ്യതകളെയും ഇല്ലാതാക്കിയവരാണ് ബജറ്റിനെതിരെ രംഗത്ത് വരുന്നതെന്നും കെ.ഇ ഇസ്മായില്‍ മീഡിയവണിനോട് പറഞ്ഞു.