LiveTV

Live

Kerala

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ബന്ധുക്കളെ വിമര്‍ശിച്ച് ആരോഗ്യമന്ത്രി

എൻഡോസൾഫാൻ ഇരകളെ നിശ്ചയിക്കുന്നതിൽ പഞ്ചായത്തുകളുടെ അതിർത്തി മാനദണ്ഡമായി നിശ്ചയിക്കാനുള്ള സർക്കാർ നിലപാട് അംഗീകരിക്കാതിരുന്നതോടെയാണ് ചർച്ച അലസിയത്. 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ബന്ധുക്കളെ വിമര്‍ശിച്ച് ആരോഗ്യമന്ത്രി

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ബന്ധുക്കളെ വിമര്‍ശിച്ച് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചിട്ടും കുട്ടികളെ പ്രദർശിപ്പിച്ച് നടത്തുന്ന സമരം അംഗീകരിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. വീട്ടിലായാലും സമരപന്തലിലായാലും കുട്ടികൾ അനുഭവിക്കുന്ന കഷ്ടപ്പാട് ഒന്നു തന്നെയാണെന്നായിരുന്നു സമരക്കാരുടെ മറുപടി.

എൻഡോസൾഫാൻ ഇരകളെ നിശ്ചയിക്കുന്നതിൽ പഞ്ചായത്തുകളുടെ അതിർത്തി മാനദണ്ഡമായി നിശ്ചയിക്കാനുള്ള സർക്കാർ നിലപാട് അംഗീകരിക്കാതിരുന്നതോടെയാണ് ചർച്ച അലസിയത്. സർക്കാർ പറയുന്ന രീതിയിൽ ഇരകളെ നിശ്ചയിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് സമരസമിതി നിലപാട്. ഇതോടെയാണ് സമരം തുടരാൻ തീരുമാനിച്ചത്. എന്നാൽ ആവശ്യങ്ങൾ അംഗീകരിച്ചിട്ടും കുട്ടികളെ പ്രദർശിപ്പിച്ചുള്ള സമരം അംഗീകരിക്കാനാകില്ലെന്നാണ് ആരോഗ്യ മന്ത്രി വിമർശിച്ചത്. ആവശ്യങ്ങൾ അംഗീകരിച്ച് കിട്ടാൻ നാളെ രാവിലെ ക്ലിഫ് ഹൗസിലേക്ക് സങ്കടമാർച്ച് നടത്തും.