LiveTV

Live

Kerala

‘ലീഗും കേരളാ കോണ്‍ഗ്രസും അധിക സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ല’ കെ മുരളീധരന്‍

ഉമ്മന്‍ ചാണ്ടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ എം.എല്‍.എ ആയി തുടരുന്നതാണ് നല്ലതെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

‘ലീഗും കേരളാ കോണ്‍ഗ്രസും അധിക സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ല’ കെ മുരളീധരന്‍

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കേണ്ടതുണ്ടെന്ന് കെ മുരളീധരന്‍ എം.എല്‍.എ. മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസും അധിക സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ല. ഉമ്മന്‍ ചാണ്ടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ എം.എല്‍.എ ആയി തുടരുന്നതാണ് നല്ലതെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ അധിക സീറ്റിനായി കേരളാ കോണ്‍ഗ്രസും മുസ്ലിം ലീഗും അവകാശ വാദമുന്നയിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍റെ പ്രതികരണം. ലീഗിനും കേരളാ കോണ്‍ഗ്രസിനും മുമ്പും കൂടുതല്‍ സീറ്റ് നല്‍കിയിട്ടുണ്ട്. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ്.

ഉമ്മന്‍ ചാണ്ടി നിയമ സഭാ സാമാജികനായി തുടരുന്നതിനോടാണ് എം.എല്‍.എമാര്‍ക്കും താത്പര്യം. സിറ്റിംഗ് എം.എല്‍.എമാര്‍ മത്സരിക്കണമോയെന്ന് ദേശീയ നേതൃത്വം തീരുമാനിക്കും. സിറ്റിംഗ് എം.പിമാര്‍ മത്സരിക്കുന്ന കാര്യം പരിഗണിക്കേണ്ടതാണ്. ഫെബ്രുവരി 25നകം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.