LiveTV

Live

Kerala

താളം തെറ്റി ‘റിമോട്ട് സ്കീം’ പദ്ധതി; ജപ്തി ഭീഷണിയിൽ കയർ തൊഴിലാളികൾ

പ്രവർത്തന സജ്ജമായിരുന്ന ഷെഡുകളും തറികളും പൊളിച്ചുമാറ്റിയതോടെ തൊഴിലില്ലാതായ തൊഴിലാളികളെ സംരക്ഷിക്കാൻ ഒരു നടപടിയും ബോർഡ് സ്വീകരിച്ചില്ല.

താളം തെറ്റി ‘റിമോട്ട് സ്കീം’ പദ്ധതി; ജപ്തി ഭീഷണിയിൽ കയർ തൊഴിലാളികൾ

കയർബോർഡ് ആവിഷ്കരിച്ച 'റിമോട്ട് സ്കീം' പദ്ധതി പാതിവഴിയിൽ മുടങ്ങി. കടബാധ്യതയിലും ജപ്തി ഭീഷണിയിലും വലയുകയാണ് കയർ തൊഴിലാളികൾ. സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിട്ടും അധികാരികള്‍ ഇനിയും കണ്ണ് തുറന്നിട്ടില്ല.

കടബാധ്യത ഏറിയതിനെത്തുടർന്ന് തൊഴിലിടം പൊളിച്ച് വിൽക്കേണ്ടി വന്ന നടരാജൻ ഇപ്പോള്‍ ഉപജീവനത്തിന് മാർഗ്ഗം ഇല്ലാതായതിനെത്തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനായി കുടുംബം നോക്കുന്നു. പുഷ്പകുമാർ എന്ന തൊഴിലാളി ജപ്തി ഭീഷണിയിലാണ്. ഉപജീവന മാർഗ്ഗവും ജീവിതവും ജീവനും നഷ്ടപ്പെട്ട നിരവധി ഉദാഹരണങ്ങൾ ഇനിയും ഇവിടെയുണ്ട്.

വാഗ്ദാനങ്ങൾ ഒന്നും ഇനിയും പാലിക്കപ്പെട്ടില്ല. 2007- 2008 കാലഘട്ടത്തിലാണ് കയർബോർഡ് റിമോട്ട് സ്കീം എന്ന പേരിൽ പദ്ധതി ആരംഭിച്ചത്. കയറിന്റെയും കയർ ഉത്പന്നങ്ങളുടെയും ഗുണനിലവാരം ഉയർത്തുക, കയർ മേഖലയിൽ തൊഴിൽ സ്ഥിരത ഉറപ്പ് വരുത്തുക എന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളായിരുന്നു. എന്നാൽ അത് ജലരേഖകളായി. പ്രവർത്തന സജ്ജമായിരുന്ന ഷെഡുകളും തറികളും പൊളിച്ചുമാറ്റിയതോടെ തൊഴിലില്ലാതായ തൊഴിലാളികളെ സംരക്ഷിക്കാൻ ഒരു നടപടിയും ബോർഡ് സ്വീകരിച്ചില്ല.