LiveTV

Live

Kerala

കെ.എസ്.ആർ.ടി.സിയില്‍ നിന്നും തച്ചങ്കരി പടിയിറങ്ങി

സർക്കാർ നൽകിയ ദൗത്യം നിറവേറ്റാനായെന്ന് തച്ചങ്കരി പറഞ്ഞു. 

 കെ.എസ്.ആർ.ടി.സിയില്‍ നിന്നും തച്ചങ്കരി പടിയിറങ്ങി

കെ.എസ്.ആർ.ടി.സി സി.എം.ഡി സ്ഥാനത്ത് നിന്ന് ടോമിൻ തച്ചങ്കരി പടിയിറങ്ങി. സർക്കാർ നൽകിയ ദൗത്യം നിറവേറ്റാനായെന്ന് തച്ചങ്കരി പറഞ്ഞു. യൂണിയനുകളോടും നേതാക്കളോടും വിരോധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സി.എം.ഡി ഓഫീസിലെ മുഴുവൻ ജീവനക്കാരും അണിനിരന്ന വിടവാങ്ങൽ ചടങ്ങിൽ വികാരാധീനനായിട്ടാണ് പടിയിറങ്ങുന്ന തച്ചങ്കരി സംസാരിച്ചത്. സി.എം.ഡി എന്ന കസേര പിടിച്ച് വാങ്ങിയതല്ല. സർക്കാർ നൽകിയ ദൗത്യം നിറവേറ്റിയിട്ടാണ് പോകുന്നത് തന്നെ മാറ്റാനുണ്ടായ കാരണവും തച്ചങ്കരി വിശദീകരിച്ചു. 2025ലെ മാറുന്ന കെ.എസ്.ആർ.ടി.സിക്ക് വേണ്ടി ജീവനക്കാർ സജ്ജരാകണമെന്ന ഉപദേശവും നൽകിയാണ് തച്ചങ്കരി ആനവണ്ടിയോട് വിട പറഞ്ഞത്.