LiveTV

Live

Kerala

വിധി അനൂകൂലമാകില്ലെന്ന് നിയമോപദേശം: തോമസ് ചാണ്ടി ഹരജികള്‍ പിന്‍വലിക്കുന്നു

നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം ലംഘിച്ച് ലേക്ക് പാലസ് റിസോർട്ടിലേക്ക് നിയമവിരുദ്ധമായി റോഡ് നിര്‍മിച്ചെന്ന കേസിൽ...

വിധി അനൂകൂലമാകില്ലെന്ന് നിയമോപദേശം: തോമസ് ചാണ്ടി ഹരജികള്‍ പിന്‍വലിക്കുന്നു

തോമസ് ചാണ്ടിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജികള്‍ പിന്‍വലിക്കുന്നു. ഹരജിയില്‍ തിങ്കളാഴ്ച വിധി പറയാനിരിക്കെയാണ് പിന്മാറ്റം. വിധി അനുകൂലമാകില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹരജികള്‍ പിന്‍വലിക്കുന്നതെന്നാണ് സൂചന.

നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം ലംഘിച്ച് ലേക്ക് പാലസ് റിസോർട്ടിലേക്ക് നിയമവിരുദ്ധമായി റോഡ് നിര്‍മിച്ചെന്ന കേസിൽ ഡയറക്ടർ കൂടിയായ‍ തോമസ് ചാണ്ടി എം.എൽ.എയ്ക്കും മക്കൾക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയും മക്കളായ ടോബി ചാണ്ടിയും ബെറ്റി ചാണ്ടിയും ഉൾപ്പെടെ സമര്‍പ്പിച്ച 5 ഹരജികളാണ് പിന്‍വലിക്കുന്നത്.

നെല്‍പ്പാടം നികത്തി വലിയകുളം മുതല്‍ സീറോ ജെട്ടി വരെ റോഡ് നിര്‍മിച്ചെന്ന് ആരോപിച്ച് റജിസ്റ്റര്‍ ചെയ്ത കേസില്‍ തോമസ് ചാണ്ടിയും ആലപ്പുഴ മുന്‍ കലക്ടറും ഉള്‍പ്പെടെ 22 പേരാണ് പ്രതികള്‍. അഡ്വ. സുഭാഷ് തെക്കേക്കാടന്‍ നല്‍കിയ പരാതിയില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മാസങ്ങളായി വാദം കേട്ട് തിങ്കളാഴ്ച വിധി പറയാന്‍ വെച്ച കേസുകളാണ് പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്. തിങ്കളാഴ്ച തന്നെ കേസുകള്‍ പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കുമെന്നാണ് അഭിഭാഷകന്‍ അറിയിച്ചത്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ വരെ വാദിച്ച കേസില്‍ ഹരജിക്കാര്‍ക്ക് അനൂകൂലമായിരിക്കില്ല കോടതിയുടെ നിലപാടെന്ന് മനസിലാക്കിയാണ് പിന്മാറ്റത്തിനൊരുങ്ങുന്നതെന്നാണ് അറിയുന്നത്.