LiveTV

Live

Kerala

‘കാർ ബ്രേക്ക് ഡൗണായി ഓട്ടോയിൽ കയറുന്നതും, തട്ടുകടയിൽ നിന്ന് ചായ കുടിക്കുന്നതും കൃത്യമായ ഇടവേളയിൽ‍’; ശശി തരൂരിനെ നിലം വെക്കാതെ ട്രോളി സോഷ്യല്‍ മീഡിയ

ശശി തരൂര്‍ ഇന്നലെ രാത്രിയാണ് തിരുവന്തപുരത്തെ റോഡ് വശത്തിലുള്ള കടയില്‍ നിന്നും ചായകുടിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. നാടന്‍ ചായയോളം രുചികരമായ ഒന്നും തന്നെയില്ല എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ഫോട്ടോ പക്ഷെ സാമൂഹിക മാധ്യമങ്ങള്‍ അത്ര രസത്തിലല്ല ഏറ്റെടുത്തത്. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ മാത്രം ഫോട്ടോയിലൂടെ സാധാരണക്കാരുടെ വോട്ട് കൈക്കലാക്കാനുള്ള തന്ത്രം മാത്രമാണിതെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ ഭൂരിപക്ഷം പേരുടെയും വിമര്‍ശനം. ഇത് വെറുതെ പറയുക മാത്രമല്ല ചെയ്യുന്നത്, കൃത്യമായ തെളിവുകളുടോയാണ് തരൂരിനെ പൊളിച്ചടുക്കുന്നതാണെന്നതാണ് ശ്രദ്ധേയം. തരൂരിന്റെ തന്നെ ഇതിന് മുന്‍പുള്ള പോസ്റ്റ് ഫേസ്ബുക്കില്‍ ലൈക്കും കമന്റും ചെയ്ത് പൊക്കിയാണ് ട്രോളന്‍മാരുടെ ഇതിന് പ്രതികാരം വീട്ടുന്നത്.

ഇതിന് മുന്‍പ് 2015 ഫെബ്രുവരി ഒന്നിനായിരുന്നു തരൂര്‍ ഇതേ രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അന്ന് പക്ഷേ ബ്രേക്ക് ഡൗണായി വണ്ടി തകരാറിലായ സമയത്ത് ഓ‍ട്ടോയില്‍ കയറി വരുന്ന ‘സാധാരണ’ തരൂരിന്റെ ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് മാത്രം തരൂര്‍ പോസ്റ്റ് ചെയ്യുന്ന സാധാരണ പോസ്റ്റുകള്‍ അസാധാരണമല്ലെന്ന് പറഞ്ഞ് ട്രോളുകയാണ് ട്രോളന്‍മാര്‍. ശശി തരൂരിന്റെ പുതിയതും പഴയതുമായ പോസ്റ്റുകള്‍ക്ക് കീഴിലാണ് ട്രോളന്‍മാരുടെ ആഘോഷം.