LiveTV

Live

Kerala

എൻഡോസൾഫാൻ വിഷയം; പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

വിഷയത്തിലുളള അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം വാക്കൌട്ട് നടത്തിയത്. 

 എൻഡോസൾഫാൻ വിഷയം; പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

എൻഡോസൾഫാൻ ദുരിതബാധിതരോട് സർക്കാർ അലംഭാവം കാട്ടുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.വിഷയത്തിലുളള അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം വാക്കൌട്ട് നടത്തിയത്. അതേസമയം എൻഡോസൾഫാൻ വിഷയത്തിൽ സർക്കാർ കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ടെന്നും സമരത്തെ ഗൌരവത്തോടെ കാണുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.