LiveTV

Live

Kerala

മകരവിളക്ക് ചിലർ കൊളുത്തുന്നുവെന്നത് വസ്തുതയാണെന്ന് ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാൽ

മകരവിളക്ക് തെളിയിക്കാൻ മലയരയർക്ക് നഷ്ടപ്പെട്ട അവകാശം പുനഃസ്ഥാപിക്കണമെന്ന് ഒ. രാജഗോപാൽ നിയമസഭയിൽ ആവശ്യപ്പെട്ടു.

മകരവിളക്ക് ചിലർ കൊളുത്തുന്നുവെന്നത് വസ്തുതയാണെന്ന് ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാൽ

പൊന്നമ്പലമേട്ടിൽ മകരവിളക്ക് ചിലർ കൊളുത്തുന്നുവെന്നത് വസ്തുതയാണെന്ന് ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാൽ. മകരവിളക്ക് തെളിയിക്കാൻ മലയരയർക്ക് നഷ്ടപ്പെട്ട അവകാശം പുനഃസ്ഥാപിക്കണമെന്ന് ഒ. രാജഗോപാൽ നിയമസഭയിൽ ആവശ്യപ്പെട്ടു. മകരവിളക്ക് തെളിയിക്കുന്ന ചടങ്ങിൽ മലയരയർക്കുള്ള പ്രാതിനിധ്യം ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സഭയെ അറിയിച്ചു.

മകരവിളക്ക് കൊളുത്തുന്നതില്‍ പല അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം ഒന്നും ഇതുവരെ പുറത്ത് വന്നിരുന്നില്ല. ഇതിനിടയിലാണ് മകരവിളക്ക് സംബന്ധിച്ച ശ്രദ്ധ ക്ഷണിക്കൽ ബി.ജെ.പിയുടെ ഏക എം.എൽ.എ ഒ. രാജഗോപാൽ സഭയിൽ കൊണ്ടുവന്നത്. ഇത് പരിഗണിക്കാൻ എടുത്ത ഘട്ടത്തിൽ തന്നെ മന്ത്രി എ.കെ ബാലൻ ഇടപെട്ടു. ഇതു വരെ പുറത്ത് വരാത്ത രഹസ്യമാണ് പറയാൻ പോകുന്നതെന്ന് ബാലൻ പറഞ്ഞു. ചരിത്രപരമായ നാഴികക്കല്ലാണെന്ന് സ്പീക്കറും പറഞ്ഞു. മകരവിളക്ക് ചില ആർക്കാർ കൊളുത്തുവെന്നത് വസ്തുതയാണെന്ന് ശ്രദ്ധ ക്ഷണിക്കൽ അവതരിപ്പിച്ച ഒ.രാജഗോപാൽ സമ്മതിച്ചു.

മലയരയർക്കുണ്ടായിരുന്ന അവകാശം പുനഃസ്ഥാപിക്കാൻ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ ദേവസ്വം മന്ത്രി, എന്നാൽ നിലവിൽ മകരവിളക്ക് ആര് തെളിയിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കടന്നില്ല. മകരവിളക്ക് കൊളുത്തുന്നതിലെ വസ്തുത പുറത്ത് വരണമെന്ന് കുറെ കാലമായി ആവശ്യം ഉയർന്നിരുന്നു.