LiveTV

Live

Kerala

12 വയസുകാരന് പീഡനം; പ്രധാന പ്രതികളെ പിടികൂടാതെ പൊലീസ്

എട്ടു പേര്‍ പ്രതികളായ കേസില്‍ രണ്ട് പേരെ മാത്രം പിടികൂടിയ പൊലീസ് മറ്റ് പ്രതികളെ രക്ഷിക്കുകയാണെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.

12 വയസുകാരന് പീഡനം; പ്രധാന പ്രതികളെ പിടികൂടാതെ പൊലീസ്

മലപ്പുറം കുറ്റിപ്പുറം തൃക്കണാപുരത്ത് 12 വയസുകാരന് മയക്കുമരുന്ന് നല്‍കി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രധാന പ്രതികളെ പിടികൂടാതെ പൊലീസ്. എട്ടു പേര്‍ പ്രതികളായ കേസില്‍ രണ്ട് പേരെ മാത്രം പിടികൂടിയ പൊലീസ് മറ്റ് പ്രതികളെ രക്ഷിക്കുകയാണെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.

കഴിഞ്ഞ നവംബര്‍ 17 നാണ് കുറ്റിപ്പുറം തൃകണാപുരത്തെ 12 വയസുകാരന്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയായത്. പരിസരവാസികളായ 5 പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി മയക്കു മരുന്ന് നല്‍കിയാണ് പീഡനത്തിരയാക്കിയതെന്ന് കുറ്റിപ്പുറം പൊലീസ് തയ്യാറാക്കിയ എഫ്. ഐ.ആറില്‍ വ്യക്തമാണ് . ഇവരെ കൂടാതെ മൂന്ന് പേര്‍ കൂടി കുറ്റക്കാരാണെന്ന് കുട്ടി കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട് എന്നാല്‍ രണ്ടര മാസം കഴിഞ്ഞിട്ടും പ്രതികളില്‍ പുറം നാട്ടുകാരായ 2 പേരെ മാത്രമാണ് പൊലീസ് പിടികൂടിയത്. മലപ്പുറം സ്വദേശി മനാഫ് കുറ്റിപ്പുറം സ്വദേശി ജുനൈദ് എന്നിവരാണ് പിടിയിലായത്. ശേഷിക്കുന്ന 6 പേരെ കൂടി പിടികൂടി നിയമത്തിനു മുന്നിലെത്തിക്കണമെന്നാണ് കുട്ടിയുടെ മാതാവ് ആവശ്യപ്പെടുന്നത്.

സംഭവത്തില്‍ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും കുടുംബം ആരോപിച്ചു. പ്രതികളില്‍ നിന്നും കുടുംബത്തിന് ഇപ്പോഴും ഭീഷണിയുമുണ്ട്. രണ്ട് മാസത്തോളമായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കുട്ടി ചികിത്സയില്‍ കഴിയുകയാണ്. കുറ്റിപ്പുറം വാസുപ്പടിയിലുള്ള പ്രതികള്‍ വര്‍ഷങ്ങളായി കുട്ടിക്ക് ലഹരി വസ്തുക്കള്‍ നല്‍കിയിരുന്നതായും കുട്ടി മൊഴി നല്‍കിയിട്ടുണ്ട് . അതേസമയം ഫോണ്‍കോളുകളുള്‍പ്പെടെ പരിശോധിച്ചതില്‍ മറ്റു പ്രതികളെക്കുറിച്ചുള്ള വ്യകതമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് കുറ്റിപ്പുറം പൊലീസ് പറയുന്നത്.