LiveTV

Live

Kerala

ചൈത്ര തെരേസക്കെതിരെ സര്‍ക്കാര്‍ നടപടി: ഹരജി പിന്‍വലിച്ചു

ചൈത്രയ്ക്ക് പരാതിയുണ്ടെങ്കിൽ നേരിട്ട് കോടതിയെ സമീപിക്കാമല്ലോയെന്ന് ഹൈക്കോടതി

ചൈത്ര തെരേസക്കെതിരെ സര്‍ക്കാര്‍ നടപടി: ഹരജി പിന്‍വലിച്ചു

ചൈത്ര തെരേസക്കെതിരെ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി പിന്‍വലിച്ചു. ചൈത്രയ്ക്ക് പരാതിയുണ്ടെങ്കിൽ നേരിട്ട് കോടതിയെ സമീപിക്കാമല്ലോയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് ഹരജിക്കാര്‍ വാദിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു കോടതിയുടെ മറുപടി. തുടര്‍ന്നാണ് എറണാകുളം ആസ്ഥാനമായ പബ്ലിക് ഐ എന്ന സംഘടന ഹരജി പിന്‍വലിച്ചത്.

പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികൾക്കായി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയതിനാണ് ഡി.സി.പി ചൈത്ര തെരേസ ജോണിനെതിരെ നടപടിയുണ്ടായത്. തിരുവനന്തപുരം ഡി.സി.പിയുടെ അധികചുമതലയിൽ നിന്നും ചൈത്രയെ നീക്കി. അവധിയിലായിരുന്ന ആർ ആദിത്യ ഐ.പി.എസിനെ തിരികെ വിളിച്ചാണ് തെരേസ ജോണിനെ വുമൺ സെൽ എസ്‌.പി സ്ഥാനത്തേക്കു മാറ്റിയത്.

Also read: സി.പി.എം ഓഫീസില്‍ റെയ്ഡ്: ചൈത്ര തെരേസ ജോണിന് ജാഗ്രതക്കുറവുണ്ടായെന്ന് വകുപ്പ് തല റിപ്പോര്‍ട്ട്

പീഡനക്കേസിലെ പ്രതികളെ കാണാൻ അനുവദിച്ചില്ലെന്നാരോപിച്ചു ഡി.വൈ.എഫ്.ഐ പ്രവർത്തകർ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ഡി.വൈ.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും പ്രമുഖ നേതാക്കളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നതെന്നു പൊലീസ് തിരിച്ചറിഞ്ഞു. പ്രതികൾ സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസിൽ ഒളിച്ചിരിപ്പുണ്ടെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്‌ നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൈത്ര തെരേസ ജോൺ സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസിനുള്ളിൽ കയറി റെയ്ഡ് നടത്തിയത്.

Also read: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ചൈത്ര ഐ.പി.എസിനെതിരെ നടപടി

ഇതിനെ തുടർന്ന് സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്കു പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഡി.സി.പിയെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.