LiveTV

Live

Kerala

പ്രളയ സെസ് വ്യാപാരം കുറയ്ക്കും; വിലക്കയറ്റം സൃഷ്ടിക്കും: ബജറ്റിന് എതിരെ വ്യാപാരികള്‍

ക്ഷേമനിധിയിലേക്ക് 10 കോടി രൂപ അനുവദിച്ചത് മാത്രമാണ് ആകെയുള്ള ആശ്വാസം

പ്രളയ സെസ് വ്യാപാരം കുറയ്ക്കും; വിലക്കയറ്റം സൃഷ്ടിക്കും: ബജറ്റിന് എതിരെ വ്യാപാരികള്‍

ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്ത്. വ്യാപാരമേഖലയ്ക്ക് ഒരു പരിഗണനയും നല്‍കാത്ത ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. പ്രളയ സെസ് വ്യാപാരം കുറയ്ക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി. നസ്റുദ്ദീന്‍ പറഞ്ഞു‌. ക്ഷേമനിധിയിലേക്ക് 10 കോടി രൂപ അനുവദിച്ചത് മാത്രമാണ് ആകെയുള്ള ആശ്വാസം. ഒരു പ്രോത്സാഹനവും നല്‍കാത്ത നടപടി ധനമന്ത്രി തിരുത്തണമെന്നും ടി നസ്റുദ്ദീന്‍ ആവശ്യപ്പെട്ടു. സെസ് ചുമത്തിയത് അശാസ്ത്രീയമാണെന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സും കുറ്റപ്പെടുത്തി.

15 ശതമാനം നികുതി വര്‍ധനവ് പ്രതീക്ഷിച്ചത് നടക്കാതിരുന്നതില്‍ നിന്ന് തന്നെ വ്യാപാര മേഖലയ്ക്ക് പരിഗണന നല്‍കണമെന്ന് തെളിയിക്കുന്നതായിരുന്നു. എന്നിട്ടും അവഗണിച്ചുവെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ബജറ്റിന് എതിരായ പരാതി. കോടികളുടെ നഷ്ടമുണ്ടായ വ്യാപാര മേഖലയ്ക്ക് ക്ഷേമനിധിയിലേക്ക് 10 കോടി രൂപ മാത്രം അനുവദിച്ചത് യാതൊരു ഉപകാരവും ചെയ്യില്ല. പ്രളയ സെസ് വ്യാപാരം കുറയ്ക്കുന്നതിനും ഇടയാക്കുമെന്ന ആശങ്കയും വ്യാപാരികള്‍ മുന്നോട്ട് വെയ്ക്കുന്നു. പ്രളയ സെസ് ഏര്‍പ്പെടുത്തിയ നടപടി വിലക്കയറ്റിന് വഴിവെക്കുമെന്നായിരുന്നു കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പരാതി.