തച്ചങ്കരിയുടെ സ്ഥാനമാറ്റം; യൂണിയനുകളുടെ എതിര്‍പ്പിനെ തുടര്‍ന്നെന്ന് സൂചന
തച്ചങ്കരിയുടെ പല നടപടികളും സര്‍ക്കാരിന്റെയും യൂണിയനുകളുടെയും എതിര്‍പ്പ് നേരിട്ടിരുന്നു. സി.എം.ഡിയെ മാറ്റുന്നത് ഇതാദ്യമല്ലെന്നായിരുന്നു ഗതാഗത മന്ത്രിയുടെ പ്രതികരണം
കെ.എസ്.ആര്.ടി.സി, സി.എം.ഡി സ്ഥാനത്ത് നിന്ന് ടോമിൻ തച്ചങ്കരിയെ മാറ്റിയത് യൂണിയനുകളുടെ സമ്മര്‍ദത്തെ തുടര്‍ന്നെന്ന് സൂചന. തച്ചങ്കരിയുടെ പല നടപടികളും സര്‍ക്കാരിന്റെയും യൂണിയനുകളുടെയും എതിര്‍പ്പ് നേരിട്ടിരുന്നു. സി.എം.ഡിയെ മാറ്റുന്നത് ഇതാദ്യമല്ലെന്നായിരുന്നു ഗതാഗത മന്ത്രിയുടെ പ്രതികരണം.
കെ.എസ്.ആര്.ടി.സിയുടെ സി.എം.ഡി സ്ഥാനം ഏറ്റെടുത്ത് ഒരു വര്‍ഷം തികയുന്നതിന് മുമ്പാണ് തച്ചങ്കരിക്ക് സ്ഥാനം ഒഴിയേണ്ടിവരുന്നത്. കാല് നൂറ്റാണ്ടിനിടെ ആദ്യമായി കെ.എസ്.ആര്.ടി.സി സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണയില്ലാതെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനിരിക്കെയാണ് തച്ചങ്കരിയെ മാറ്റുന്നത്. സ്ഥാനം ഏറ്റെടുത്തത് മുതല്‍ തച്ചങ്കരി സ്വീകരിച്ച സമീപനങ്ങളോട് യൂണിയനുകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഡ്യൂട്ടി പരിഷ്കരണം, വേതനപരിഷ്കരണം, താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം കെ.എസ്.ആര്.ടി.സി യൂണിയനുകളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന സ്ഥിതിയുമുണ്ടായി.
വകുപ്പ് മന്ത്രി പോലും അറിയാതെയാണ് മന്ത്രിസഭാ യോഗത്തിന് പുറത്തുള്ള അജണ്ടയായി തച്ചങ്കരിയെ മാറ്റിയത്. എന്നാല്‍ തച്ചങ്കരിയെ മാറ്റിയതില്‍ അസ്വാഭാവികതയില്ലെന്നാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം. ഇതിനിടയില്‍ പല വിഷയങ്ങളിലായി ഹൈക്കോടതിയില്‍ നിന്നടക്കം വിമര്‍ശനങ്ങള്‍ നേരിട്ടു. പലപ്പോഴും തച്ചങ്കരിയുടെ തീരുമാനങ്ങള്‍ വകുപ്പ് മന്ത്രിയേയും അസ്വസ്ഥനാക്കിയിട്ടുണ്ട്. നിലവിലുള്ള സ്ഥാനമാറ്റവും ഇടത്- വലത് യൂണിയനുകളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്നാണ് സൂചന.
മുഖ്യമന്ത്രിയുടെ പിന്തുണയാണ് സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും കെ.എസ്.ആര് ടി.സി, എം.ഡി സ്ഥാനത്ത് തച്ചങ്കരിയെ സുരക്ഷിതനാക്കിയത്. എതിര്‍പ്പ് ശക്തമായതോടെ മുഖ്യമന്ത്രിയും കൈവിട്ടുവെന്നതാണ് സ്ഥാന ചലനത്തിലൂടെ വ്യക്തമാക്കുന്നത്.