ജനപ്രിയ ബജറ്റാകും ഇത്തവണയെന്ന് തോമസ് ഐസക്
വെല്ലുവിളി നേരിട്ട ബജറ്റാണ് ഇത്തവണത്തേതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രളയസെസ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല. സാമ്പത്തിക പ്രതിസന്ധി..

ജനപ്രിയ ബജറ്റാകും ഇത്തവണത്തേതെന്ന് ധനമന്ത്രി തോമസ് ഐസക്. ദീര്‍ഘകാലത്തെ പുനര്‍നിര്‍മാണത്തിനുള്ള പ്രധാന പദ്ധതികള്‍ ബജറ്റിലുണ്ടാകും. വെല്ലുവിളി നേരിട്ട ബജറ്റാണ് ഇത്തവണത്തേതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രളയസെസ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. അതിഭീമമായ നികുതി ചോര്‍ച്ചയുണ്ടായി. നികുതി ചോര്‍ച്ച തടയാനുള്ള നടപടിയുണ്ടാകുമെന്നും തോമസ് ഐസക് പറഞ്ഞു.