LiveTV

Live

Kerala

മത്സ്യത്തൊഴിലാളികള്‍ക്ക് ബിഗ് സല്യൂട്ട് മാത്രം: ബജറ്റ് നിരാശാജനകമെന്ന് പ്രതിപക്ഷം

തോമസ് ഐസക് ബജറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്ന് മുന്‍ധനമന്ത്രി കെ.എം മാണി

മത്സ്യത്തൊഴിലാളികള്‍ക്ക് ബിഗ് സല്യൂട്ട് മാത്രം: ബജറ്റ് നിരാശാജനകമെന്ന് പ്രതിപക്ഷം

ബജറ്റ് നിരാശാജനകമെന്ന് പ്രതിപക്ഷം. പ്രളയകാലത്ത് രക്ഷകരായ മത്സ്യത്തൊഴിലാളികളെപോലും സര്‍ക്കാര്‍ കബളിപ്പിക്കുകയാണെന്നും ബജറ്റില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ബിഗ് സല്യൂട്ട് മാത്രമാണ് നല്‍കിയതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി തോമസ് ഐസക് ബജറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്ന് മുന്‍ധനമന്ത്രി കെ.എം മാണിയും കുറ്റപ്പെടുത്തി.

പഴയ ധനമന്ത്രിമാര്‍ പലപ്പോഴായി അവതരിപ്പിച്ച ബജറ്റിന്റെ കോപ്പി മാത്രമാണ് ഇത്തവണ തോമസ് ഐസക് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാന ബജറ്റ് നിരാശാജനകമാണ്. പ്രഖ്യാപിച്ച 25 പദ്ധതികള്‍ മുന്പ് മറ്റ് മന്ത്രിമാര്‍ അവതരിപ്പിച്ചതാണ്. അടിസ്ഥാന വിലയില്‍ സെസ് ചുമത്തുന്നത് ജനങ്ങളെ ദുരിതത്തിലാക്കുമെന്ന് ആശങ്കയുണ്ട്. കൃഷിക്കും ജലസേചനത്തിനും ബജറ്റില്‍ പരിഗണന നല്‍കിയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പ്രളയത്തില്‍ മുങ്ങിയ ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചതെന്നായിരുന്നു കെ.എം മാണിയുടെ ആരോപണം. കാര്‍ഷികമേഖലയെ പൂര്‍ണ്ണമായും അവഗണിച്ച ബജറ്റാണിതെന്നും മാണി കുറ്റപ്പെടുത്തി.