LiveTV

Live

Kerala

ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് വ്യവസായ മേഖല

തൊഴില്‍ മേഖലയെ തിരിച്ച് പിടിക്കാനാവശ്യമായ നടപടികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും വ്യവസായികള്‍ പങ്ക് വയ്ക്കുന്നു.

ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് വ്യവസായ മേഖല

സംസ്ഥാന ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് വ്യവസായ മേഖല. പ്രളയത്തില്‍ തകര്‍ന്ന ചെറുകിട വ്യവസായമേഖലയെ തിരിച്ച് കൊണ്ടുവരാനുള്ള നടപടികളുണ്ടാകണമെന്നാണ് ആവശ്യം. തൊഴില്‍ മേഖലയെ തിരിച്ച് പിടിക്കാനാവശ്യമായ നടപടികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും വ്യവസായികള്‍ പങ്ക് വയ്ക്കുന്നു.

പ്രളയത്തില്‍ ഉണ്ടായ നഷ്ടം ഇന്‍ഷുറന്‍സ് സുരക്ഷയിലൂടെയും മറ്റും വന്‍കിട വ്യവസായികള്‍ക്ക് ഒരു പരിധി വരെയെങ്കിലും മറികടക്കാനായി. പക്ഷേ പ്രളയത്തില്‍ അപ്പാടെ തകര്‍ന്ന് പോയ ചെറുകിട വ്യവസായ മേഖലയെ സര്‍ക്കാര്‍ കൈ പിടിച്ചുയര്‍ത്തിയേ മതിയാകൂ എന്നാണ് വ്യവസായികളുടെ ആവശ്യം. വ്യവസായം തകര്‍ന്നതോടെ ഇല്ലാതായ തൊഴില്‍ മേഖലയെ തിരിച്ച് പിടിക്കാനാവശ്യമായ ശ്രമം ഉണ്ടാകണമെന്നും വ്യവസായികള്‍ ആവശ്യപ്പെടുന്നു. ഇതിനായി കുടില്‍ വ്യവസായമടക്കമുള്ള മേഖലയെ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്നാണ് വ്യവസായികളുടെ പ്രതീക്ഷ.