LiveTV

Live

Kerala

പ്രവാസികളുടെ മൃതദേഹം നാട്ടില്‍ കൊണ്ടുവരാനുള്ള ചെലവ് നോര്‍ക്ക വഹിക്കും

പ്രവാസി ക്ഷേമത്തിന് 25 കോടി രൂപയും വകയിരുത്തി. 

പ്രവാസികളുടെ മൃതദേഹം നാട്ടില്‍ കൊണ്ടുവരാനുള്ള ചെലവ് നോര്‍ക്ക വഹിക്കും

ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് ഇനി നോര്‍ക്ക വഹിക്കും. മടങ്ങിവന്ന പ്രവാസികള്‍ക്ക് അടിയന്തര സഹായം നല്‍കുന്ന സാന്ത്വനം പദ്ധതിക്ക് 25 കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പ്രവാസി ചിട്ടിയുടെ പ്രവര്‍ത്തനം ഫെബ്രുവരിയോടെ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.

ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ച് മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ വലിയ ചെലവാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക വഹിക്കുമെന്ന ബജറ്റ് പ്രഖ്യാപനം പ്രവാസി മലയാളികള്‍ക്ക് ഏറെ ആശ്വാസമാകും.

ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള മടങ്ങി വന്ന പ്രവാസികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ധനസഹായം നല്‍കുന്ന സാന്ത്വനം പദ്ധതിക്ക് 25 കോടിയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. പ്രവാസി സംരംഭകര്‍ക്ക് മൂലധന സബ്സിഡിയും പലിശ സബ്സിഡിയും നല്‍കുന്നതിനായി പതിനഞ്ച് കോടി മാറ്റിവെച്ചിട്ടുണ്ട്. പ്രവാസികള്‍ക്കുള്ള നിക്ഷേപ ഡിവിഡൻറ് പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. നിലവിൽ യു.എ.ഇയിൽ മാത്രമുളള പ്രവാസി ചിട്ടി ഫെബ്രുവരി മാസത്തോടെ മുഴുവൻ ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു.