LiveTV

Live

Kerala

തച്ചങ്കരിയെ നീക്കി

എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി ദിനേശിനാണ് പകരം ചുമതല.

തച്ചങ്കരിയെ നീക്കി

കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനത്ത് നിന്ന് ടോമിൻ തച്ചങ്കരിയെ മാറ്റി. എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി ദിനേശനാണ് പകരം ചുമതല. തൊഴിലാളി സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് സൂചന. ഗതാഗത മന്ത്രി അറിയാതെയാണ് മാറ്റം, അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായി മന്ത്രിസഭാ യോഗത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഡോക്ടര്‍ വി. വേണുവിനെ പുതിയ റവന്യൂ സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

ഏറെ രാഷ്ട്രീയവിവാദങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് തച്ചങ്കരിയെ കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തു നിന്ന് മാറ്റുന്നത്. ഡ്യൂട്ടി പരിഷ്കരണം, വേതനപരിഷ്കരണം, താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം കെ.എസ്.ആർ.ടി.സി യൂണിയനുകളുമായി തച്ചങ്കരി തര്‍ക്കത്തിലായിരുന്നു.

പലഘട്ടങ്ങളിലും ഹൈകോടതിയില്‍ നിന്നടക്കം തച്ചങ്കരിക്ക് വിമര്‍ശനം കേള്‍ക്കേണ്ടി വന്നു. ഇതിന് പിന്നാലെയാണ് തച്ചങ്കരിയെ മാറ്റാന്‍ മന്ത്രിസഭയോഗം തീരുമാനമെടുത്തത്. എം.പി ദിനേശിനാണ് പകരം ചുമതല നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം കെ.എസ്.ആര്‍.ടി.സി സ്വന്തം വരുമാനത്തില്‍ നിന്ന് ശമ്പളം കൊടുത്തതിന് പിന്നാലെയാണ് അതിന് നേതൃത്വം നല്‍കിയ ആളെ യൂണിയനുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സര്‍ക്കാര്‍ മാറ്റിയത്.

തച്ചങ്കരിയെ നീക്കി

ഉദ്യോഗസ്ഥ തലത്തിലെ മറ്റ് മാറ്റങ്ങള്‍ക്കും മന്ത്രിസഭ അനുമതി നല്‍കി. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ ജനുവരി 31 ന് വിരമിക്കുന്ന സാഹചര്യത്തില്‍ വനം വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവിനെ റവന്യു, ദുരന്തനിവാരണം വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു.

പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിഹ്നയ്ക്ക് നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ പൊതുഭരണവകുപ്പിന്‍റെ അധിക ചുമതല നല്‍കും. ഹയര്‍സെക്കന്‍ററി വിദ്യാഭ്യാസ ഡയറക്ടര്‍ ബി.എസ് തിരുമേനിയെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി മാറ്റി നിയമിക്കും. പത്തനംതിട്ട എ.ഡി.എം വി.ആര്‍. പ്രേംകുമാറായിരിക്കും പുതിയ ഹയര്‍സെക്കന്‍ററി ഡയറക്ടര്‍.