LiveTV

Live

Kerala

പൊലീസുകാരെ ആക്രമിച്ച എസ്.എഫ്.ഐ നേതാവ് കീഴടങ്ങി

മന്ത്രിമാര്‍ പങ്കെടുത്ത പരിപാടിയില്‍ ഉള്‍പ്പെടെ പങ്കെടുത്തിട്ടും നസീമിനെ പിടികൂടാതിരുന്നത് വിവാദമായിരുന്നു.

പൊലീസുകാരെ ആക്രമിച്ച എസ്.എഫ്.ഐ നേതാവ്  കീഴടങ്ങി

തിരുവനന്തപുരത്ത് പൊലീസുകാരെ പരസ്യമായ അക്രമിച്ച കേസില്‍ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം നസീം കീഴടങ്ങി. കണ്ടോന്‍മെന്‍റ് പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ഇതോടെ കേസില്‍ കീഴടങ്ങിയവരുടെ എണ്ണം അഞ്ചായി. നസീമിനെ വഞ്ചിയൂര്‍ കോടതി റിമാന്‍റ് ചെയ്തു.

നസീമിന്‍റെ ഒളിവിലായതിനാലാണ് അറസ്റ്റ് വൈകുന്നതെന്ന പൊലീസ് ന്യായീകരണത്തിനിടെ, യൂണിവേഴ്‌സിറ്റി കൊളേജില്‍ കഴിഞ്ഞ ദിവസം മന്ത്രി പങ്കെടുത്ത പരിപാടിയില്‍ നസീം എത്തിയിരുന്നു.. ഇതിന്‍റെ ദൃശ്യങ്ങളടക്കം പുറത്ത് വന്നതിന് പിന്നാലെയാണ് നസീം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. എസ്.എഫ്‌.ഐ ജില്ലകമ്മിറ്റി അംഗമാണ് നസീം.

ഡിസംബര്‍ 12 നാണ് കേസിനാസ്പദമായ സംഭവം. പാളയത്ത് വച്ച് ബൈ്ക്ക് തടഞ്ഞ പൊലീസുകാരനെ എസ്.എഫ്‌.ഐ പ്രവര്‍ത്തകരായ ആറ് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. കേസില്‍ ശ്രീജിത്ത്, ആരോമല്‍, അഖില്‍, ഹൈദര്‍ എന്നിവര്‍ നേരത്തെ പൂജപ്പുര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു.