LiveTV

Live

Kerala

സൈമണ്‍ ബ്രിട്ടോയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പിഴവുകളുണ്ടെന്ന് സീന ഭാസ്കര്‍

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ബ്രിട്ടോ ഹൃദ്രോഗിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബ്രിട്ടോക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല.

സൈമണ്‍ ബ്രിട്ടോയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പിഴവുകളുണ്ടെന്ന് സീന ഭാസ്കര്‍

മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ഭാര്യ സീന ഭാസ്കര്‍. എന്നാല്‍ മരണ ശേഷം ആശുപത്രി അധികൃതര്‍ നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തെറ്റുകളുണ്ടെന്നും അവര്‍ പറഞ്ഞു.

സൈമണ്‍ ബ്രിട്ടോയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പിഴവുകളുണ്ടെന്ന് സീന ഭാസ്കര്‍

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ബ്രിട്ടോ ഹൃദ്രോഗിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബ്രിട്ടോക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പ്രായവും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബ്രിട്ടോയുടെ അന്ത്യനിമിഷങ്ങളെക്കുറിച്ച് പലരും പല രീതിയിലാണ് വിശദീകരിക്കുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. അസുഖം വന്നപ്പോള്‍ ഓക്‌സിജന്‍ സംവിധാനമുള്ള ആംബുലന്‍സ് ചോദിച്ചെങ്കിലും സാധാരണ ആംബുലന്‍സിലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും സീന പറഞ്ഞു.