LiveTV

Live

Kerala

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം ആഗ്രഹിക്കുന്നില്ലെന്ന് മാർത്താണ്ഡ വർമ്മ കുടുംബം

ക്ഷേത്രസ്വത്തുക്കള്‍ വിഗ്രഹത്തിന്‍റേതാണ്. പാരമ്പര്യം അനുസരിച്ച് ക്ഷേത്രം പ്രവര്‍ത്തിക്കണമെന്നാണ് താല്‍പര്യം.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം ആഗ്രഹിക്കുന്നില്ലെന്ന് മാർത്താണ്ഡ വർമ്മ കുടുംബം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒരുതരി മണ്ണില്‍പ്പോലും ഉടമസ്ഥാവകാശം ആഗ്രഹിക്കുന്നില്ലെന്ന് മാർത്താണ്ഡ വർമ്മ കുടുംബം സുപ്രീംകോടതിയില്‍. ക്ഷേത്രസ്വത്തുക്കള്‍ വിഗ്രഹത്തിന്‍റേതാണ്. പാരമ്പര്യം അനുസരിച്ച് ക്ഷേത്രം പ്രവര്‍ത്തിക്കണമെന്നാണ് താല്‍പര്യം.

തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു ആരാധനാലയ നിയമത്തില്‍ മാർത്താണ്ഡ വര്‍മ്മ കുടുംബവും ക്ഷേത്രവുമായുളള ബന്ധം എടുത്തുപറയുന്നുണ്ട്. ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നും മാര്‍താണ്ഡവര്‍മ്മ കുടുംബത്തിന്‍റെ അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാല്‍ വാദിച്ചു. കേസില്‍ മാർത്താണ്ഡ വർമ്മ കുടുംബത്തിന്‍റെ വാദം പൂര്‍ത്തിയായി. മറ്റ് കക്ഷികളുടെ വാദം നാളെ തുടരും. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.