രാഹുലിന്റെ പ്രസംഗം മോദിയുടേതിന് സമാനമെന്ന് കോടിയേരി
മറ്റ് സംസ്ഥാനങ്ങളില്‍ ചോദിക്കുന്ന ചോദ്യം കേരളത്തില്‍ വന്ന് ചോദിച്ചു. ബി.ജെ.പിയെ വെള്ളപൂശുന്ന നിലപാടാണ് രാഹുല്‍ സ്വീകരിച്ചതെന്നും...

കേരളത്തിലെത്തുമ്പോള്‍ മോദിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ ശബ്ദമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മറ്റ് സംസ്ഥാനങ്ങളില്‍ ചോദിക്കുന്ന ചോദ്യമാണ് രാഹുല്‍ കേരളത്തിലെത്തിയും ചോദിച്ചത്. സംസ്ഥാനത്തെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ പുരോഗതിയെ കുറിച്ച് രാഹുലിന് അറിവില്ല. സി.പി.എമ്മിനെ മുഖ്യശത്രുവാക്കി ബി.ജെ.പിയെ വെള്ളപൂശാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശ്രമിച്ചതെന്നും കോടിയേരി കുറ്റപ്പെടുത്തി.