LiveTV

Live

Kerala

പുനര്‍നിര്‍മാണത്തിനായി 1000 കോടി, നവ കേരളത്തിനായി 25 പദ്ധതികള്‍ 

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനുള്ള പ്രത്യേക പാക്കേജ് ആയിരുന്നു ഇത്തവണത്തെ ബജറ്റിന്റെ സവിശേഷത.

പുനര്‍നിര്‍മാണത്തിനായി 1000 കോടി, നവ കേരളത്തിനായി 25 പദ്ധതികള്‍ 

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനുള്ള പ്രത്യേക പാക്കേജ് ആയിരുന്നു ഇത്തവണത്തെ ബജറ്റിന്റെ സവിശേഷത. നവകേരള നിർമ്മാണത്തിനായി 25 പദ്ധതികൾ ധനമന്ത്രി പ്രഖ്യാപിച്ചു. റീ ബിൽഡ് കേരള പദ്ധതിക്ക് 1000 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

നവ കേരള നിർമ്മാണത്തിന് ഊന്നൽ നൽകുന്ന ബജറ്റ് ആയിരിക്കുമെന്ന നേരത്തെയുള്ള സൂചന ശരിവെയ്ക്കുന്നതായിരിന്നു ഐസക്കിന്റെ ബജറ്റ്. വ്യവസായം മുതൽ ആരോഗ്യം വരെ സകല മേഖലകളേയും ഉൾപ്പെടുത്തി നവകേരളത്തിനുള്ള 25 പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. വ്യവസായ പാർക്കുകൾക്ക് വേണ്ടി 6700 ഏക്കർ ഭൂമി ഏറ്റെടുക്കും, ഇതിനായി 15600 കോടി രൂപ ബജറ്റ് വകയിരുത്തി. ആയിരം കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജാണ് റീ ബിൽഡ് കേരളയുടെ മറ്റൊരു പ്രധാന പദ്ധതി.വയനാട്ടിലെ ജനങ്ങളുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചു.വയനാട്ടിലെ കാപ്പി ക്കുരു കർഷകർക്ക് കാപ്പിപ്പൊടിയുടെ 20 ശതമാനം ലഭിക്കുന്ന തരത്തിലാണ് പദ്ധതി. നാളികേരത്തിന്റെ ഉത്പാദനം വർധിപ്പിക്കാൻ 170 കോടി രൂപയും, റബറിന്റെ താങ്ങുവിലക്ക് 500 കോടി രൂപയും വകയിരുത്തി.

തീരദേശ പുനരധിവാസത്തിനായി 1000 കോടി രൂപ മാറ്റിവെച്ചു.പൊതുമേഖല സ്ഥാപനങ്ങൾ 527 കോടി രൂപ അനുവദിച്ചു. 6000 കി.മീ റോഡുകൾ രണ്ട് വർഷം കൊണ്ട് നിർമ്മിക്കും .ഇലക്ട്രിക് വാഹന നയമാണ് റിബിൽഡ് കേരളയിലെ മറ്റൊരു പ്രധാന പദ്ധതി. കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസുകളിലേക്ക് മാറുന്നതിന്റെ തുടക്കവും ബജറ്റിൽ പ്രഖ്യാപിച്ചു. പ്രവാസി ക്ഷേമത്തിനായി 81 കോടി രൂപയുടെ പദ്ധതി നടപ്പാക്കും.പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് നോർക്ക വഹിക്കും.

വിശപ്പ് രഹിത കേരളം, സമ്പൂർണ്ണ പാർപ്പിട പദ്ധതി, സ്ത്രീ ശാക്തീകരണം, കേരള ബാക് എന്നിവയും റീമ്പിൽസ് കേരളയിൽ ഉൾപ്പെടുത്തി. സാർവത്രിക ആരോഗ്യ സുരക്ഷാ പദ്ധതിയാണ് റീ ബിൽഡ് കേരളയിലെ മറ്റൊരു പ്രധാന പ്രഖ്യാപനം. 42 ലക്ഷം കുടുബങ്ങളുടെ പ്രിമിയം തുക സർക്കാർ അടയ്ക്കും. കേരളത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ആരോഗ്യ പരിരക്ഷ നൽകുന്ന സാർവത്രിക പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ജനതങ്ങളുടെ വിപുലമായ പങ്കാളിത്തത്തോടെയാണ് റീബിൽഡ് കേരള പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.