സ്വര്‍ണ വില കുതിക്കുന്നു; സര്‍വകാല റെക്കോര്‍ഡിലെത്തി
സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ഗ്രാമിന്...

സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വ്വകാല റെക്കോഡിലേക്ക്. ഇന്ന് ഗ്രാമിന് 25 രൂപ കൂടി 3075 രൂപയായി. 24,600 രൂപയാണ് ഒരു പവന്റെ വില. വിവാഹ സീസണായതോടെ ഉപഭോക്താക്കള്‍ക്ക് വില വര്‍ധന തിരിച്ചടിയാവുകയാണ്.
ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ സ്വര്‍ണത്തിന്റെ വിലയില്‍ വര്‍ദ്ധനവ് തുടങ്ങി. ജനുവരി ഒന്നിന് ഒരു പവന് 23,440 രൂപയായിരുന്നു വില. ഇന്നേക്ക് 1,160 രൂപ കൂടി 24,600 ലെത്തി. ഈ വര്‍ഷത്തിന് മുമ്പ് സ്വര്‍ണ വില ഏറ്റവും അധികം രേഖപ്പെടുത്തിയത് 2012 നവംബറിലാണ്. അന്ന് ഗ്രാമിന് 3,030 രൂപയാണ് ഉണ്ടായിരുന്നത്. ആ റെക്കോര്‍ഡ് ഈ മാസം 27ന് തന്നെ മറികടന്നു. പിന്നീട് നാല് ദിവസം സ്വര്‍ണത്തിന്റെ വില 24,400 എന്ന നിലയിലായിരുന്നെങ്കില്‍ ഇന്ന് വീണ്ടും കൂടി.
വിവാഹ സീസണ് ആയതോടെ ഉപഭോക്താക്കള്‍ വര്‍ദ്ധിച്ചു. ഇതിനൊപ്പം അന്താരാഷ്ട്ര വിപണിയിലും വലിയ കുതിച്ച് ചാട്ടമാണ് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിയത്. വരുന്ന ദിവസങ്ങളിലും വില വര്‍ദ്ധിക്കാന്‍ തന്നെയാണ് സാധ്യത. വിവാഹാവശ്യത്തിനായി സ്വര്‍ണം വാങ്ങുന്നവരെ ഈ വില വര്‍ദ്ധനവ് നട്ടം തിരിക്കുന്നുണ്ട്. വില കൂടുമ്പോഴും ഉപഭോക്താക്കളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നില്ലെന്നാണ് ജ്വല്ലറികളില്‍ നിന്ന് ലഭിക്കുന്ന വിവരം.