LiveTV

Live

Kerala

ദുരന്ത നിവാരണ അതോറിറ്റിക്ക് പുതിയ മന്ദിരം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം ലക്ഷ്യമിട്ട് അത്യാധുനിക സൌകര്യങ്ങളോടെയാണ് ആസ്ഥാന മന്ദിരം ഒരുക്കിയിരിക്കുന്നത്.

ദുരന്ത നിവാരണ അതോറിറ്റിക്ക് പുതിയ മന്ദിരം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം ലക്ഷ്യമിട്ട് അത്യാധുനിക സൌകര്യങ്ങളോടെയാണ് ആസ്ഥാന മന്ദിരം ഒരുക്കിയിരിക്കുന്നത്.

ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമാക്കുന്നതിനാണ് ആസ്ഥാന മന്ദിരം സജ്ജമാക്കിയത്. മുഴുവന്‍ സമയവും കേരളത്തെ നിരീക്ഷിക്കാനും ഏറ്റവും വേഗതയില്‍ മുന്നറിയിപ്പുകള്‍ കൈമാറി ബന്ധപ്പെട്ട സംവിധാനങ്ങളെ പ്രവര്‍ത്തിപ്പിക്കാനും അത്യാധുനിക സംവിധാനങ്ങളോടെയാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍റര്‍ ഒരുക്കിയിരിക്കുന്നത്. ദുരന്തം എങ്ങനെ നേരിടണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു

ദുരന്ത നിവാരണ അതോറിറ്റിയുടെ ഓഫീസിന് പുറമേ ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും പരിശീലനം നല്‍കാനുള്ള ക്ലാസ് മുറികള്‍, ഓഡിറ്റോറിയം, കാള്‍ സെന്‍റര്‍, വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സൌകര്യങ്ങളും കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഗവേഷണ ചുമതല കൂടി നിര്‍വഹിക്കുന്ന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററില്‍ മുഴുവന്‍ സമയവും പൊലീസ്, ഫയര്‍ഫോഴ്സ്, റവന്യു വകുപ്പ് ഉദ്യോഗസ്ഥരുമുണ്ടാകും. ഇടിമിന്നലില്‍ നിന്ന് രക്ഷ നേടാനായി ഫാരഡേയ്സ് കേജ് രൂപാകൃതിയിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.