LiveTV

Live

Kerala

ബഡ്ജറ്റിൽ കെ.എസ്.ആർ.ടി.സിക്ക് നല്ല മുൻഗണന ലഭിക്കുമെന്ന പ്രതീക്ഷയില്‍ എം.ഡി. ടോമിൻ തച്ചങ്കരി

ഇലക്ട്രിക് ബസുകൾ കൂടുതൽ പ്രോത്സാഹിപ്പിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനാണ് മുൻഗണന നൽകുക. പുതിയ ബസുകൾ വാങ്ങില്ല. വർക്ക് ഷോപ്പുകൾ നവീകരിക്കും.

ബഡ്ജറ്റിൽ കെ.എസ്.ആർ.ടി.സിക്ക് നല്ല മുൻഗണന ലഭിക്കുമെന്ന പ്രതീക്ഷയില്‍ എം.ഡി. ടോമിൻ തച്ചങ്കരി

സംസ്ഥാന ബഡ്ജറ്റിൽ കെ.എസ്.ആർ.ടി.സിക്ക് നല്ല മുൻഗണന ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് എം.ഡി. ടോമിൻ തച്ചങ്കരി. കഴിഞ്ഞ ബഡ്ജറ്റിൽ 1000 കോടിയുടെ സഹായം പ്രഖ്യാപിച്ചെങ്കിലും കിട്ടിയില്ല. ഇത്തവണ അത് തുകയായി കാലതാമസം കൂടാതെ ലഭിക്കുമെന്ന ഉറപ്പ് കിട്ടി. കെ.എസ്.ആർ.ടി.സിയുടെ അടിസ്ഥാന സൗകര്യ വികസനമാകും ബഡ്ജറ്റ് ലക്ഷ്യമിടുകയെന്നും തച്ചങ്കരി മീഡിയവണ്ണിനോട് പറഞ്ഞു.

31 ന് സംസ്ഥാന ബഡ്ജറ്റ് പ്രഖ്യാപിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി. നഷ്ടത്തിൽ പതിയെ കരകയറുന്ന കോർപ്പറേഷന് ബഡ്ജറ്റിൽ മുൻഗണന ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് എം.ഡി.ടോമിൻ തച്ചങ്കരി പറഞ്ഞു. കഴിഞ്ഞ ബഡ്ജറ്റിൽ 1000 കോടി പ്രഖ്യാപിച്ചെങ്കിലും ലഭിച്ചില്ല. ഇത്തവണ ഇത് കാലതാമസമില്ലാതെ ലഭിക്കുമെന്ന ഉറപ്പ് കിട്ടി.

ഇലക്ട്രിക് ബസുകൾ കൂടുതൽ പ്രോത്സാഹിപ്പിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനാണ് മുൻഗണന നൽകുക. പുതിയ ബസുകൾ വാങ്ങില്ല. വർക്ക് ഷോപ്പുകൾ നവീകരിക്കും. ആധുനികവത്കരണം കൂടി കഴിയുമ്പോൾ വിപ്ലവകരമായ മാറ്റം കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകുമെന്നും തച്ചങ്കരി പറഞ്ഞു.