LiveTV

Live

Kerala

പിടികിട്ടാപ്പുള്ളിയായ എസ്.എഫ്.ഐ നേതാവ് മന്ത്രിമാര്‍ക്കൊപ്പം പൊതുപരിപാടിയില്‍

യൂണിവേഴ്‌സിറ്റി കോളജില്‍ ഇന്നലെ നടന്ന പരിപാടിയില്‍ എ.കെ ബാലനും കെ.ടി ജലീലിനുമൊപ്പം മുഖ്യപ്രതി നസീം പങ്കെടുത്തിട്ടും പൊലീസ് പിടികൂടിയില്ല.

പിടികിട്ടാപ്പുള്ളിയായ എസ്.എഫ്.ഐ നേതാവ്  മന്ത്രിമാര്‍ക്കൊപ്പം പൊതുപരിപാടിയില്‍

പൊലീസുകാരെ നടുറോഡില്‍ മര്‍ദ്ദിച്ച കേസിലെ പിടികിട്ടാപ്പുള്ളിയായ എസ്.എഫ്.ഐ നേതാവ് രണ്ട് മന്ത്രിമാര്‍ക്കൊപ്പം പൊതുപരിപാടിയില്‍. യൂണിവേഴ്‌സിറ്റി കോളജില്‍ ഇന്നലെ നടന്ന പരിപാടിയില്‍ എ.കെ ബാലനും കെ.ടി ജലീലിനുമൊപ്പം മുഖ്യപ്രതി നസീം പങ്കെടുത്തിട്ടും പൊലീസ് പിടികൂടിയില്ല. ഉന്നത രാഷ്ട്രീയ ഇടപെടലാണ് പ്രതിയെ സംരക്ഷിക്കുന്നതെന്ന ആരോപണം ശക്തമാണ്.

ഇക്കഴിഞ്ഞ ഡിസംബര്‍ 12നാണ് തിരുവനന്തപുരം പാളയത്ത് ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെ സിഗ്നല്‍ ലംഘനം ചോദ്യം ചെയ്തതിന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ആറ് പ്രതികളുള്ള കേസില്‍ നാല് പേര്‍ കീഴടങ്ങിയിരുന്നു. എന്നാല്‍ മുഖ്യപ്രതിയായ യൂണിവേഴ്‌സിറ്റി കോളജ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നസീം ഉള്‍പ്പടെ രണ്ട് പ്രതികള്‍ ഇപ്പോഴും ഒളിവിലെന്നാണ് പൊലീസിന്റെ വിശദീകരണം.

‌‌ഒളിവിലെന്ന് പൊലീസ് പറയുന്ന നസീം പൊതുപരിപാടികളില്‍ സജീവമാണ്. കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളജിൽ പൊതുപരിപാടിയിൽ മന്ത്രിമാരുടെയും അവര്‍ക്ക് സുരക്ഷ ഒരുക്കിയ പൊലീസുകാരുടെയും ഇടയില്‍ നസീം ഉണ്ടായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത കന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷന് മീറ്ററുകള്‍ക്ക് അപ്പുറം പ്രതി ഉണ്ടായിട്ടും പിടികൂടാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമാണെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.