LiveTV

Live

Kerala

മൂന്നാം സീറ്റ്: മുസ്‍ലിം ലീഗില്‍ ആശയക്കുഴപ്പം തുടരുന്നു

മൂന്നാം സീറ്റ് ചോദിക്കണമെന്ന കാര്യം പാര്‍ട്ടി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്

മൂന്നാം സീറ്റ്: മുസ്‍ലിം ലീഗില്‍ ആശയക്കുഴപ്പം തുടരുന്നു

അധിക സീറ്റ് വേണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് ശക്തമാക്കുമ്പോള്‍ മൂന്നാം സീറ്റിന്റെ കാര്യത്തില്‍ മുസ്‍ലിം ലീഗില്‍ ആശയക്കുഴപ്പം തുടരുന്നു. ഇടുക്കി അല്ലെങ്കില്‍ ചാലക്കുടി സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി പറഞ്ഞു. മൂന്നാം സീറ്റ് ചോദിക്കണമെന്ന കാര്യം പാര്‍ട്ടി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.

കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് പറഞ്ഞ കെ.എം മാണി, വിജയ സാധ്യതയുള്ള ഇടുക്കിയോ ചാലക്കുടിയോ അധികമായി വേണമെന്നും ആവശ്യപ്പെട്ടു. അതേസമയം മൂന്നാം സീറ്റ് ചോദിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് പറഞ്ഞ കെ.പി.എ മജീദ് എപ്പോള്‍ ചോദിക്കണമെന്ന കാര്യം ലീഗിനറിയാമെന്നും വ്യക്തമാക്കി. ഉഭയകക്ഷി ചര്‍ച്ചക്ക് മുന്‍പ് തീരുമാനമെടുക്കുമെന്നും മജീദ് പറഞ്ഞു.

അധിക സീറ്റ് വേണമെന്ന ആവശ്യം ഔദ്യോഗികമായി ആരും ഉന്നയിച്ചിട്ടില്ലെന്നാണ് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്റെ പ്രതികരണം. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ സീറ്റ് ചർച്ചയുണ്ടാവില്ല.