LiveTV

Live

Kerala

പിന്നാക്ക വിഭാഗ കമ്മിഷന്‍റെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു: ജസ്റ്റിസ് വി. ഈശ്വരയ്യ

കാബിനറ്റ് പദവിയുള്ള കമ്മിഷനെ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചെന്ന് വി ഈശ്വരയ്യ

പിന്നാക്ക വിഭാഗ കമ്മിഷന്‍റെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു: ജസ്റ്റിസ് വി. ഈശ്വരയ്യ

ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. രണ്ട് വര്‍ഷമായി കമ്മിഷന്‍ നിര്‍ജീവമാണെന്ന് മുന്‍ അധ്യക്ഷന്‍ റിട്ട. ജസ്റ്റിസ് വി. ഈശ്വരയ്യ പറഞ്ഞു. കാബിനറ്റ് പദവിയുള്ള കമ്മിഷനെ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചുവെന്നും വി ഈശ്വരയ്യ മീഡിയവണിനോട് പറഞ്ഞു.

ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന്‍ ചെയര്‍മാനായി ജസ്റ്റിസ് ഈശ്വരയ്യ 2016ലാണ് വിരമിച്ചത്. അതിന് ശേഷം ഇതുവരെയും കമ്മിഷനില്‍ ചെയര്‍മാനേയും അംഗങ്ങളേയും നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ജാതി സെന്‍സസ് പുറത്തുവിടണം, ക്രിമിലിയര്‍ പരിധി ഉദാരമാക്കണം, സ്വകാര്യ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ജസ്റ്റിസ് ഈശ്വരയ്യ ചെയര്‍മാനായിരിക്കെ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. ശുപാര്‍ശകള്‍ നടപ്പിലാക്കാതെ കമ്മിഷന്‍റെ പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കുകയായിരുന്നുവെന്ന് ജസ്റ്റിസ് ഈശ്വരയ്യ പറഞ്ഞു.