LiveTV

Live

Kerala

‘കമ്മ്യൂണിസ്റ്റുകള്‍ നമ്മുടെ സംസ്കാരത്തെ ബഹുമാനിക്കുന്നില്ല, കോണ്‍ഗ്രസിന്  നിലപാടുകളില്‍ ഇരട്ടത്താപ്പ്’

സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഇടതിനും യു.ഡി.എഫിനും ഇരട്ടത്താപ്പാണെന്നും നരേന്ദ്ര മോദി തൃശൂരില്‍ പറഞ്ഞു

‘കമ്മ്യൂണിസ്റ്റുകള്‍ നമ്മുടെ സംസ്കാരത്തെ ബഹുമാനിക്കുന്നില്ല, കോണ്‍ഗ്രസിന്  നിലപാടുകളില്‍ ഇരട്ടത്താപ്പ്’

കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും പൈതൃകവും വലിയ വെല്ലുവിളി നേരിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാന സര്‍ക്കാറാണ് നിര്‍ഭാഗ്യവശാല്‍ ഇതിന് പിന്നില്‍. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഇടതിനും യു.ഡി.എഫിനും ഇരട്ടത്താപ്പാണെന്നും നരേന്ദ്ര മോദി തൃശൂരില്‍ പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന്റെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

കേരളത്തിന്റെ സാസ്കാരിക പൈതൃകവും പാരമ്പര്യവും വലിയ അക്രമങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇത് ദൌര്‍ഭാഗ്യകരമാണ്. ശബരിമല വിഷയം രാജ്യത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഒരിക്കലും നമ്മുടെ സംസ്കാരത്തെ ബഹുമാനിക്കുന്നില്ല. കോണ്‍ഗ്രസ് ഡല്‍ഹിയില്‍ പറയുന്നതല്ല കേരളത്തില്‍ പറയുന്നതെന്നും മോദി പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ എന്‍.ഡി.എ സര്‍ക്കാറിന്റെ നേട്ടങ്ങളെ എണ്ണിപറഞ്ഞും കോണ്‍ഗ്രസിനെയും കമ്യൂണിസ്റ്റുകളെയും ആക്രമിച്ചുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. നമ്പി നാരായണനെ ആദരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.