LiveTV

Live

Kerala

സര്‍ക്കാരിന്റെ മുകളില്‍ പറക്കാന്‍ ഒരു ഉദ്യോഗസ്ഥരും ശ്രമിക്കരുതെന്ന് കോടിയേരി

സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഡി.സി.പി ചൈത്ര തെരേസക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സര്‍ക്കാരിന്റെ മുകളില്‍ പറക്കാന്‍ ഒരു ഉദ്യോഗസ്ഥരും ശ്രമിക്കരുതെന്ന് കോടിയേരി

സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഡി.സി.പി ചൈത്ര തെരേസക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി ഓഫീസിലെ പരിശോധന വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയാണ്. സര്‍ക്കാരിന്റെ മുകളില്‍ പറക്കാന്‍ ഒരു ഉദ്യോഗസ്ഥരും ശ്രമിക്കരുതെന്നും കോടിയേരി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി അടിക്കടി കേരളത്തിലെത്തുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പ്രധാനമന്ത്രി ആർ.എസ്.എസ് പ്രവർത്തകൻ പ്രസംഗിക്കുന്നത് പോലെയാണ് സംസാരിക്കുന്നത്. വസ്തുത വിരുദ്ധമായ കാര്യങ്ങളാണ് മോദി കഴിഞ്ഞദിവസം നടത്തിയതെന്നും കോടിയേരി പറഞ്ഞു.