LiveTV

Live

Kerala

ഹര്‍ത്താലുകൾ ഒഴിവാക്കാന്‍ സർവകക്ഷിയോഗം വിളിക്കാൻ തയ്യാര്‍; മഞ്ചേശ്വരത്ത് വർഗീയ കലാപത്തിന് നീക്കം: മുഖ്യമന്ത്രി

കാസര്‍കോട് മഞ്ചേശ്വരത്ത് വർഗീയ കലാപത്തിനുള്ള നീക്കങ്ങൾ നടക്കുന്നു. പൊലീസ് കരുതലോടെയാണ് നീങ്ങുന്നത്. നിയമസഭയിൽ ചോദ്യോത്തര വേളയിൽ ഹർത്താലിനെ കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഹര്‍ത്താലുകൾ ഒഴിവാക്കാന്‍ സർവകക്ഷിയോഗം വിളിക്കാൻ തയ്യാര്‍; മഞ്ചേശ്വരത്ത് വർഗീയ കലാപത്തിന് നീക്കം: മുഖ്യമന്ത്രി

ഹര്‍ത്താലുകൾ ഒഴിവാക്കാന്‍ സർവകക്ഷിയോഗം വിളിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് ദുഷ്പേരുണ്ടാകുന്ന തരത്തില്‍ ചിലര്‍ ഹര്‍ത്താല്‍ നടത്തി. അടുത്തിടെയുണ്ടായ ഹര്‍ത്താലുകള്‍ ക്രമസമാധാനം തകര്‍ക്കാന്‍ ലക്ഷ്യമിട്ടായിരുന്നു. പൊലീസ് ഫലപ്രദമായി ഇടപെട്ടത് കാരണം കലാപം ഉണ്ടാക്കാനുള്ള ഗൂഢപദ്ധതി നടക്കാതെ പോയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ പാസ്സാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കാസര്‍കോട് മഞ്ചേശ്വരത്ത് വർഗീയ കലാപത്തിനുള്ള നീക്കങ്ങൾ നടക്കുന്നു. മതനിരപേക്ഷത തകര്‍ക്കാനുള്ള ചിലരുടെ ബോധപൂര്‍വ്വമായ ഇടപെടലാണ് ഇതിന് പിന്നില്‍. പൊലീസ് കരുതലോടെയാണ് നീങ്ങുന്നത്. ജനങ്ങളുടെ സഹകരണവും വേണം. നിയമസഭയിൽ ചോദ്യോത്തര വേളയിൽ ഹർത്താൽ സംബന്ധിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഹര്‍ത്താലുകൾ ഒഴിവാക്കാന്‍ സർവകക്ഷിയോഗം വിളിക്കാൻ തയ്യാര്‍; മഞ്ചേശ്വരത്ത് വർഗീയ കലാപത്തിന് നീക്കം: മുഖ്യമന്ത്രി

രാഷ്ട്രീയ പാർട്ടികളുടെ മിന്നൽ ഹർത്താലുകളിൽ ഏറെ ബുദ്ധിമുട്ടുകൾ ജനങ്ങൾക്കുണ്ടായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു മാസത്തിൽ എട്ട് ഹർത്താലുകൾ പ്രഖ്യാപിച്ചത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി. ഹർത്താൽ നിയന്ത്രണ ബിൽ സഭയില്‍ അവതരിപ്പിച്ച് പാസാക്കാൻ സർക്കാർ തയാറാകുമോയെന്ന് ചെന്നിത്തല ചോദിച്ചു. ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ പാസാക്കുന്നതിന് മുമ്പ് സഭക്ക് പുറത്ത് ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.