LiveTV

Live

Kerala

സി.പി.എം ഓഫീസ് റെയ്ഡ്: ചൈത്രയെ തള്ളി മുഖ്യമന്ത്രി, സര്‍ക്കാര്‍ നടപടി സേനയുടെ ആത്മവീര്യം തകര്‍ക്കുമെന്ന് ചെന്നിത്തല

രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ഇകഴ്ത്തി കാണിക്കുന്ന പ്രവണത ചിലര്‍ക്കുണ്ട്. ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്ഡിനെ ഇത്തരത്തിലാണ് കാണുന്നതെന്ന് മുഖ്യമന്ത്രി

സി.പി.എം ഓഫീസ് റെയ്ഡ്: ചൈത്രയെ തള്ളി മുഖ്യമന്ത്രി, സര്‍ക്കാര്‍ നടപടി സേനയുടെ ആത്മവീര്യം തകര്‍ക്കുമെന്ന് ചെന്നിത്തല

സി.പി.എം ഓഫീസ് റെയ്ഡ് ചെയ്ത തിരുവനന്തപുരം ഡി.സി.പി ചൈത്ര തെരേസ ജോണിന്‍റെ നടപടി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. റെയ്ഡിന്‍റെ സമയത്ത് പ്രതികള്‍ ഓഫീസില്‍ ഉണ്ടായിരുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ഇകഴ്ത്തി കാണിക്കുന്ന പ്രവണത ചിലര്‍ക്കുണ്ട്. ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്ഡിനെ ഇത്തരത്തിലാണ് കാണുന്നതെന്നും പിണറായി വ്യക്തമാക്കി.

സി.പി.എം ഓഫീസ് റെയ്ഡ്: ചൈത്രയെ തള്ളി മുഖ്യമന്ത്രി, സര്‍ക്കാര്‍ നടപടി സേനയുടെ ആത്മവീര്യം തകര്‍ക്കുമെന്ന് ചെന്നിത്തല

അതേസമയം ചൈത്രക്കെതിരായ നടപടി സേനയുടെ ആത്മവീര്യം തകർക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. നിയമപരമായാണ് ചൈത്ര റെയ്ഡ് നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു.

ചൈത്ര തെരേസ ജോണിന്റെ നടപടിയില്‍ അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി. റിപ്പോര്‍ട്ടില്‍ ചൈത്ര തെരേസ ജോണിനെതിരെ കടുത്ത നടപടിക്ക് ശിപാര്‍ശയില്ലെന്നാണ് സൂചന. എന്നാല്‍ ജാഗ്രതക്കുറവുണ്ടായിട്ടുണ്ടെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.