LiveTV

Live

Kerala

സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി ന്യായീകരിച്ച് സണ്‍ഡേ ശാലോം

നിവൃത്തി കേടുകൊണ്ട് സന്യാസ ജീവിതം നയിക്കുന്നയാള്‍ക്ക് അനുസരണ മരണതുല്യമായിരിക്കുമെന്ന് മുഖപ്രസംഗം

സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി ന്യായീകരിച്ച് സണ്‍ഡേ ശാലോം

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരായ നടപടിയെ ന്യായീകരിച്ച് ക്രൈസ്തവ പ്രസിദ്ധീകരണമായ സണ്‍ഡേ ശാലോം. നിവൃത്തി കേടുകൊണ്ട് സന്യാസ ജീവിതം നയിക്കുന്നയാള്‍ക്ക് അനുസരണ മരണതുല്യമായിരിക്കുമെന്ന് മുഖപ്രസംഗം പറയുന്നു. ഈ വിഷയത്തിലെ മാധ്യമ വിചാരണകള്‍ക്കെതിരെ ക്രൈസ്തവരുടെ ശബ്ദം പുറത്തുവരേണ്ട സമയമായെന്നും മുഖപ്രസംഗം ഓര്‍മപ്പെടുത്തുന്നു.

സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി ന്യായീകരിച്ച് സണ്‍ഡേ ശാലോം

കന്യാസ്ത്രീ കാറോടിച്ചാല്‍ പാപമാകുമോ എന്ന പേരില്‍ സണ്‍ഡേ ശാലോമില്‍ വന്ന മുഖപ്രസംഗത്തിലാണ് കന്യാസ്ത്രീകള്‍ക്കെതിരായ നടപടികളെ ന്യായീകരിക്കുന്നത്. ഈ വിഷയത്തിലെ മാധ്യമങ്ങളുടെ നിലപാടിനെ വിമര്‍ശിച്ചു കൊണ്ടാണ് തുടക്കം. തെറ്റ് ചെയ്തതിന് കന്യാസ്ത്രീയോട് വിശദീകരണം ചോദിച്ചത് ചര്‍ച്ച ചെയ്ത് മാധ്യമങ്ങള്‍ ക്രൈസ്തവ സഭയെ മൊത്തം അവഹേളിച്ചു.

സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി ന്യായീകരിച്ച് സണ്‍ഡേ ശാലോം

ഭയവും നിവൃത്തികേടും കൊണ്ടാണ് സന്യാസജീവിതം അനുസരിക്കുന്നതെങ്കില്‍ അയാള്‍ നയിക്കുന്നത് അടിമ ജീവിതമാണ്. ഇത്തരക്കാര്‍ എപ്പോഴും സ്വാതന്ത്ര്യത്തിനായി കൊതിക്കും. ഇങ്ങനെയുള്ളവര്‍ വിധേയപ്പെടുന്നതിന് പകരം എതിര്‍ത്തും വിമര്‍ശിച്ചും സ്വയത്തിന്റെ അടിമയായി മാറും. ഇവര്‍ക്ക് അനുസരണ മരണ തുല്യമാകുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരെയുടെ പേര് എടുത്തു പറയാതെ കുറ്റപ്പെടുത്തുന്നു. തനിക്ക് നന്‍മയായി തോന്നുന്നതേ അനുസരിക്കൂ എന്ന നിലപാട് അഹങ്കാരമാണ്. സമൂഹത്തേയും ക്രൈസ്തവ സഭയേയും മാധ്യമങ്ങളുടെ സഹായത്തോടെ അവഹേളിക്കുന്ന സഹോദരി പണ്ടേ ബഹിഷ്കരിക്കപ്പെട്ടു കഴിഞ്ഞെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.

സന്യാസി സമൂഹത്തിന്‍റെ അധ്യക്ഷക്ക് തന്‍റെ അധികാരത്തിന്‍റെ കീഴിലുള്ളവരുടെ കാര്യത്തിലേ ഉത്തരവാദിത്തമുളളൂ. അവര്‍ക്ക് എങ്ങനെയാണ് ബിഷപ്പ് ഫ്രാങ്കോയുടേയും മറ്റു അച്ചന്‍മാരുടേയും കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയെന്നും മഖുപ്രസംഗത്തില്‍ ചോദിക്കുന്നു. നേരത്തെ കൊട്ടിയൂരില്‍ വൈദികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇരയെ വിമര്‍ശിച്ച് സണ്‍ഡേ ശാലോമില്‍ വന്ന മുഖപ്രസംഗം വിവാദമായിരുന്നു.