LiveTV

Live

Kerala

അധികാരത്തിലിരിക്കുന്നവർ അഹങ്കരിക്കരുത്; അഹങ്കാരികളെ താഴെയിറക്കാൻ അറിയാമെന്ന് സമസ്ത

സമസ്ത വാലാട്ടികളല്ലെന്നും അക്ഷേപങ്ങള്‍ക്കെതിരെ രൂക്ഷമായ മറുപടിയാണ് സമസ്തക്കുള്ളതെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍

അധികാരത്തിലിരിക്കുന്നവർ അഹങ്കരിക്കരുത്; അഹങ്കാരികളെ താഴെയിറക്കാൻ അറിയാമെന്ന് സമസ്ത

തെരഞ്ഞെടുപ്പിൽ സ്വതന്ത്ര നിലപാടുമായി മുന്നോട്ടു പോവുമെന്ന് സമസ്ത. അധികാരത്തിലിരിക്കുന്നവർ അഹങ്കരിക്കരുതെന്നും അഹങ്കാരികളെ താഴെയിറക്കാൻ സമസ്തക്ക് അറിയാമെന്നും പ്രസിഡൻറ് ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു. മലപ്പുറം ചെമ്മാട് നടന്ന എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരത്തിലിരിക്കുന്നവർ അഹങ്കരിക്കരുത്; അഹങ്കാരികളെ താഴെയിറക്കാൻ അറിയാമെന്ന് സമസ്ത

രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ റിപബ്ലിക് ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ല ചെമ്മാട് സംഘടിപ്പിച്ച പതിമൂന്നാമത് മനുഷ്യ ജാലിക സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത വാലാട്ടികളല്ലെന്നും അക്ഷേപങ്ങള്‍ക്കെതിരെ രൂക്ഷമായ മറുപടിയാണ് സമസ്തക്കുള്ളതെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു. അധികാരികള്‍ എന്നും കസേരകളില്‍ ഇരിക്കുമെന്ന വ്യാമോഹം വേണ്ട. ഇരിക്കുന്നവരെ ഇറക്കാനും സമസ്തക്ക് കഴിയും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അധികാരത്തിലിരിക്കുന്നവർ അഹങ്കരിക്കരുത്; അഹങ്കാരികളെ താഴെയിറക്കാൻ അറിയാമെന്ന് സമസ്ത

എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ജിഫ്രി തങ്ങൾ നിലപാട് വ്യക്തമാക്കിയത്. തങ്ങളെ വിമർശിക്കാനും ഉപദേശിക്കാനും സമസ്തക്കുള്ള അധികാരം അംഗീകരിക്കുന്നതായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി വ്യക്തമാക്കി.

അധികാരത്തിലിരിക്കുന്നവർ അഹങ്കരിക്കരുത്; അഹങ്കാരികളെ താഴെയിറക്കാൻ അറിയാമെന്ന് സമസ്ത

സമാപന നഗരിയില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്കോയ തങ്ങള്‍ ജമലുല്ലൈലി ദേശീയപതാക ഉയര്‍ത്തിയാണ് പരിപാടിക്ക് തുടക്കമിട്ടത്. 17 മേഖലകളിലെ 600ല്‍ പരം ശാഖകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ആറായിരത്തോളം അംഗങ്ങളാണ് ചെമ്മാട് നടന്ന മനുഷ്യ ജാലികയുടെ ഭാഗമായത്.

ചര്‍ച്ചാ സമ്മേളനം ഇ.ടി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത മുശാവറ അംഗങ്ങളായ ഡോ. ബഹാവുദ്ധീന്‍ മുഹമ്മദ് നദ്വി കൂരിയാട്, ഹാജി എ മരക്കാര്‍ ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍, പി.കെ അബ്ദുറബ്ബ് എം.എല്‍.എ, പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങള്‍, കെ.എ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, യു.ഷാഫി ഹാജി ചെമ്മാട്, അബ്ദുല്‍ഖാദര്‍ കാസിമി, കാടാമ്പുഴ മൂസ ഹാജി സംസാരിച്ചു.