LiveTV

Live

Kerala

പ്രധാനമന്ത്രി കൊച്ചിയിലെത്തി; വിവിധ പരിപാടികളില്‍ പങ്കെടുക്കും

ബി.പി.സി.എല്ലിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനായാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്.

പ്രധാനമന്ത്രി കൊച്ചിയിലെത്തി; വിവിധ പരിപാടികളില്‍ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. ഉച്ചയ്ക്ക് 2.10ന് കൊച്ചി നാവിക വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണര്‍ പി. സദാശിവം, കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രി സുനിൽകുമാർ, കൊച്ചി മേയർ സൗമിനി ജെയിൻ, ഡി.ജി.പി ലോക്‍നാഥ് ബെഹ്റ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ബി.പി.സി.എല്ലിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനായാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. റിഫൈനറിയുടെ മെയിന്‍ കണ്‍ട്രോള്‍ കണ്‍സോള്‍ സന്ദര്‍ശിക്കുകയും തുടര്‍ന്ന് റിഫൈനറിക്ക് സമീപം തയ്യാറാക്കിയ പ്രധാന വേദിയില്‍ ബി.പി.സി.എല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ കോംപ്ലക്സ് നാടിന് സമര്‍പ്പിക്കുകയും ചെയ്യും. പുതിയ പെട്രോ കെമിക്കല്‍ കോംപ്ലക്സിന്റെയും ഏറ്റുമാനൂര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ശിലാസ്ഥാപനം, എല്‍.പി.ജി ബോട്ട്‌ലിംഗ് പ്ലാന്റിന്റെ സ്‌റ്റോറേജ് ഫെസിലിറ്റി ഉദ്ഘാടനം എന്നീ ചടങ്ങുകളും വേദിയില്‍ നടക്കും.

തുടര്‍ന്ന് പ്രധാനമന്ത്രി സംസാരിക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കാണ് ചടങ്ങില്‍ പ്രവേശനം. ഇവര്‍ക്ക് പ്രത്യേക പാസ് മൂലമാണ് പ്രവേശനം. ഗവര്‍ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.എല്‍.എമാര്‍, മറ്റു വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. റിഫൈനറിയിലെ ചടങ്ങിന് ശേഷം 3.30ന് പ്രധാനമന്ത്രി തൃശൂരിലേക്ക് തിരിക്കും. തിരികെ 5.45ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്ക് പോകും.