LiveTV

Live

Kerala

സി.പി.എമ്മിനും കോണ്‍ഗ്രസിനുമെതിരെ ആഞ്ഞടിച്ച് നരേന്ദ്ര മോദി

കോണ്‍ഗ്രസുകാര്‍ക്ക് ശബരിമല വിഷയത്തില്‍ ഡല്‍ഹിയില്‍ ഒരു നിലപാടും ഇവിടെ മറ്റൊരു നിലപാടുമാണെന്നും മോദി കുറ്റപ്പെടുത്തി

സി.പി.എമ്മിനും കോണ്‍ഗ്രസിനുമെതിരെ ആഞ്ഞടിച്ച്  നരേന്ദ്ര മോദി

സി.പി.എമ്മിനും കോണ്‍ഗ്രസിനുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തെ സംസ്ഥാന സര്‍ക്കാര്‍ ആക്രമിക്കുകയാണ്. ശബരിമല ക്ഷേത്ര വിഷയത്തെ സംസ്ഥാന സര്‍ക്കാര്‍ കൈകാര്യ ചെയ്തത് എങ്ങനെയാണെന്ന് രാജ്യം കണ്ടു. കോണ്‍ഗ്രസുകാര്‍ക്ക് ഈ കാര്യത്തില്‍ ഡല്‍ഹിയില്‍ ഒരു നിലപാടും ഇവിടെ മറ്റൊരു നിലപാടുമാണെന്നും മോദി കുറ്റപ്പെടുത്തി.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറെ പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തുന്ന മണ്ഡലമാണ് തൃശൂര്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍, സി.ബി.ഐ, പോലീസിലെ വിവിധ വിഭാഗങ്ങള്‍, കോടതികള്‍ തുടങ്ങി പലരേയും കണിശമായി വിമര്‍ശിക്കുകയാണ് പ്രതിപക്ഷവും കമ്യൂണിസ്റ്റുകാരും ചെയ്യുന്നതെന്നും മോദി കുറ്റപ്പെടുത്തി.