LiveTV

Live

Kerala

കരിപ്പൂര്‍ വിമാനത്താവളത്തിനും നികുതി ഇളവ് ആവശ്യപ്പെട്ട് യു.ഡി.എഫ് സമരത്തിന്

അടുത്ത മാസം 9ന് കരിപ്പൂർ വിമാനത്താവളത്തിന് മുന്നിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കും

കരിപ്പൂര്‍ വിമാനത്താവളത്തിനും  നികുതി ഇളവ് ആവശ്യപ്പെട്ട് യു.ഡി.എഫ് സമരത്തിന്

കരിപ്പൂര്‍ വിമാനത്താവളത്തിനും ഇന്ധന നികുതി ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രതിനിധികള്‍ പ്രത്യക്ഷ സമരത്തിലേക്ക്. പാര്‍ലമെന്റിലും, നിയമസഭയിലും പ്രശ്‌നം ഉന്നയിക്കുമെന്ന് വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

കണ്ണൂര്‍ വിമാനത്തവളത്തിന് അനുവദിച്ച ഇന്ധന നികുതി ഇളവ് കരിപ്പൂരിൽ നേടിയെടുക്കാൻ ശക്തമായ പ്രക്ഷോപവുമായി യു.ഡി.എഫ് മുന്നോട്ടു പോകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. നിയമസഭക്കകത്തും, പുറത്തും പ്രതിഷേധം നടത്താൻ ജനപ്രതിനിധികളുടെ യോഗത്തിൽ തീരുമാനിച്ചു. കുഞ്ഞാലിക്കുട്ടി ചെയർമാനായി രൂപീകരിച്ച ആക്ഷൻ കൗൺസിലായിരിക്കും പ്രക്ഷോപം നയിക്കുക.

അടുത്ത മാസം 9ന് കരിപ്പൂർ വിമാനത്താവളത്തിന് മുന്നിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കും. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷ്യതയില്‍ ചേര്‍ന്ന ജില്ലയിലെ എം.പിമാരുടെയും എം.എല്‍.എമാരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ ഇന്ധന നികുതി ഇളവിനായി ഹൈക്കോടതിയെ സമീപിക്കാനും തീരുമാനമായി. നികുതി ഇളവ് അനുവദിക്കുന്നത് വരെ സമരം തുടരാണ് യു.ഡി.എഫ് തീരുമാനം.

ഇന്ധന നികുതി ഇളവിന്റെ കാര്യത്തിൽ കരിപ്പൂരിനോടുള്ള അവഗണനക്കെതിരായ പ്രതിഷേധം ഉയരണമെന്നാവശ്യപ്പെട്ട് പ്രവാസി സംഘടനകളും സമ്മർദം ചെലുത്തിയിരുന്നു.