LiveTV

Live

Kerala

‘സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്ഡ് പാര്‍ട്ടിയെ അപമാനിക്കാന്‍’

നിയമസഭാ സമ്മേളനം തുടങ്ങുന്നതിന്‍റെ തലേദിവസം പരിശോധന നടത്തിയതിന് പിന്നില്‍ ഗൂഢ നീക്കമുണ്ടെന്ന് ജില്ലാ സെക്രട്ടറി

‘സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്ഡ് പാര്‍ട്ടിയെ അപമാനിക്കാന്‍’

തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസില്‍ പരിശോധന നടത്തിയ പൊലീസിനെതിരെ സി.പി.എം. മതിയായ കാരണമില്ലാതെ ഓഫിസില്‍ പരിശോധന നടത്തിയത് ദുരുദ്ദേശപരമാണെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. പാര്‍ട്ടിയെ അപമാനിക്കാനാണ് ചൈത്ര തെരേസ ജോണ്‍ ശ്രമിച്ചത്. ഉത്തരവാദികളായവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

‘സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്ഡ് പാര്‍ട്ടിയെ അപമാനിക്കാന്‍’

ഡി.സി ഓഫീസില്‍ പരിശോധന നടത്തേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറിയുടെ വിശദീകരണം. ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാനായിരുന്നു ചൈത്ര തെരേസ ജോണിന്‍റെ ശ്രമമെന്നും ആനാവൂര്‍ ആരോപിച്ചു

നിയമസഭാ സമ്മേളനം തുടങ്ങുന്നതിന്‍റെ തലേദിവസം പരിശോധന നടത്തിയതിന് പിന്നില്‍ ഗൂഢനീക്കമുണ്ട്. വാര്‍ത്തയില്‍ ഇടം പിടിക്കാനാണ് ഉദ്യോഗസ്ഥയുടെ ശ്രമം. റെയ്ഡ് തടഞ്ഞുവെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണ്. ചൈത്രക്ക് എതിരെ ഉചിതമായ നടപടി എടുക്കണമെന്നും ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു