LiveTV

Live

Kerala

കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി ബോട്ടുകള്‍ നശിക്കുന്നു 

പ്രവര്‍ത്തനം നിലച്ച്മൂന്ന് വര്‍ഷം പിന്നിട്ടിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ല. കോടിക്കണക്കിന് രൂപയാണ് ഇതിലൂടെ സര്‍ക്കാരിന് നഷ്ടമായത്.

കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി ബോട്ടുകള്‍  നശിക്കുന്നു 

കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളിലെ ആളുകള്‍ക്ക് സഹായമായ കണ്‍സ്യൂമര്‍ ഫെഡിന്റെ ഫ്ലോട്ടിങ് ത്രിവേണി ബോട്ടുകള്‍ വെറുതെ കിടന്ന് നശിക്കുന്നു. പ്രവര്‍ത്തനം നിലച്ച് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ല. കോടിക്കണക്കിന് രൂപയാണ് ഇതിലൂടെ സര്‍ക്കാരിന് നഷ്ടമായത്. റോഡില്ലാത്ത പ്രദേശങ്ങളില്‍ ജലമാര്‍ഗ്ഗം അവശ്യസാധനങ്ങള്‍ ലഭ്യമാക്കുക എന്ന ആശയം മുന്‍ നിര്‍ത്തിയാണ് സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകള്‍ തുടങ്ങിയത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന പദ്ധതിയില്‍ കോട്ടയത്തിന് 7 ബോട്ടുകള്‍ ലഭിച്ചു. എന്നാല്‍ ഇപ്പോള്‍ ഈ ബോട്ടുകളുടെ അവസ്ഥ ദയനീയമാണ്. ചെറിയ തകരാറുകളെ തുടര്‍ന്ന് സര്‍വ്വീസ് നിര്‍ത്തിയ ബോട്ടുകള്‍ പൊട്ടിപൊളിഞ്ഞ് പാതിമുങ്ങിയ അവസ്ഥയിലാണ്. കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ ലഭ്യമായിരുന്നത് സാധാരണക്കാരായ ആളുകള്‍ക്ക് ഏറെ പ്രയോജനം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് വലിയ തുക നല്‍കിയാണ് പലരും സാധനങ്ങള്‍ വാങ്ങുന്നത്.

കോട്ടയത്ത് മാത്രമല്ല കേരളത്തിലുടനീളം സഞ്ചരിക്കുന്ന ത്രിവേണി ബോട്ടുകളുടെ അവസ്ഥ ഇത് തന്നെയാണ്.