LiveTV

Live

Kerala

വിശ്വാസത്തെ മറയാക്കി സ്ഥാപിതതാത്പര്യക്കാർ ഭരണഘടന അട്ടിമറിക്കുന്നു: മുഖ്യമന്ത്രി

ഭരണഘടനയെ വെല്ലുവിളിക്കുന്ന പ്രവണത വർധിച്ചുവരുന്നു. ഭരണഘടന മുന്നോട്ടുവെക്കുന്ന ആശയങ്ങളുമായി പൊരുത്തപ്പെടാത്തവരാണ് ഇത്തരം സമീപനം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി

വിശ്വാസത്തെ മറയാക്കി സ്ഥാപിതതാത്പര്യക്കാർ ഭരണഘടന അട്ടിമറിക്കുന്നു: മുഖ്യമന്ത്രി

വിശ്വാസത്തെയും ആചാരത്തെയും മറയാക്കി സ്ഥാപിതതാത്പര്യക്കാർ ഭരണഘടന അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ശ്രമങ്ങളെ നവോത്ഥാന പാരമ്പര്യമുള്ള കേരള സമൂഹം പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭയും സാക്ഷരതാമിഷനും ചേർന്ന് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടിസ്ഥാന സാക്ഷരത പോലെ അനിവാര്യമായ ഒന്നാണ് ഭരണഘടനാ സാക്ഷരതയും. ഭരണഘടനയെ സംരക്ഷിക്കേണ്ട ബാധ്യത ജനങ്ങൾക്കാണ്. ഭരണഘടനയെ വെല്ലുവിളിക്കുന്ന പ്രവണത വർധിച്ചുവരുന്നു. ഭരണഘടന മുന്നോട്ടുവെക്കുന്ന ആശയങ്ങളുമായി പൊരുത്തപ്പെടാത്തവരാണ് ഇത്തരം സമീപനം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആധുനിക കാലത്ത് സ്ത്രീകൾക്കെതിരായ വിവേചനം യാഥാസ്ഥിതികർ ഉയർത്തിക്കൊണ്ടുവരാൻ ബോധപൂർവം ശ്രമിച്ചപ്പോൾ അതിനെ പ്രതിരോധിക്കാനാണ് സ്ത്രീസമൂഹം വനിതാമതിലുമായി വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ചൊല്ലിക്കൊടുത്തു.