LiveTV

Live

Kerala

കേന്ദ്ര ഭരണം കൊണ്ട് നടപ്പാക്കാന്‍ ശ്രമിക്കുന്നത് ആര്‍.എസ്.എസ് അജണ്ടയെന്ന് മുഖ്യമന്ത്രി

ഇതിനോടകം പുറത്തു വന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെല്ലാം തന്നെ കേന്ദ്രഭരണത്തിലുള്ള ജനങ്ങളുടെ അതൃപ്തി വെളിവാക്കുന്നതാണ്

കേന്ദ്ര ഭരണം കൊണ്ട് നടപ്പാക്കാന്‍ ശ്രമിക്കുന്നത് ആര്‍.എസ്.എസ് അജണ്ടയെന്ന് മുഖ്യമന്ത്രി

കേന്ദ്രത്തിനെത്തിനെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാലര വർഷത്തെ ഭരണത്തിന് ശേഷം കേന്ദ്രഭരണത്തിനെതിരെ കടുത്ത അസംതൃപ്തിയാണ് ഉയർന്നു വന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർ.എസ്.എസിന്റെ നിർദേശമനുസരിച്ചാണ് രാജ്യത്ത് ഭരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജനകീയ ഉച്ചകോടി സമാപന സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ഭരണത്തിലുള്ളവർ അപകടകരമായ മുദ്രാവാക്യമാണ് മുഴക്കുന്നത്. മതാധിഷ്ഠിത സംവിധാനം കൊണ്ടുവരാനാണ് കേന്ദ്രത്തിലുള്ളവർ ശ്രമിക്കുന്നത്. ജനാധിപത്യത്തെ പൂർണമായും തകർത്ത് കളയുമെന്ന ആശങ്ക കഴിഞ്ഞ 5 വർഷത്തിനിടെ ജനങ്ങൾക്കുണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനോടകം പുറത്തു വന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെല്ലാം തന്നെ കേന്ദ്രഭരണത്തിലുള്ള ജനങ്ങളുടെ അതൃപ്തി വെളിവാക്കുന്നതാണ്. ഈയടുത്തുണ്ടായ തെരഞ്ഞെടുപ്പ് തോൽവികളെല്ലാം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സൂചനയാണ്. ഭരണഘടനയാണ് കുഴപ്പമെന്ന് സംഘ്പരിവാറുകാർ പാർലമെന്റിൽ പോലും പറയുന്നു. ആർ.എസ്.എസിന്റെ അജണ്ടയാണ് കേന്ദ്ര ഭരണം വെച്ച് നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.