LiveTV

Live

Kerala

പേരാമ്പ്ര പള്ളിക്ക് നേരെ ബോംബെറിഞ്ഞെന്ന് ഫേസ് ബുക്ക് പോസ്റ്റ്: നജീബ് കാന്തപുരത്തിനെതിരെ കേസെടുത്തു 

ഇരുവിഭാഗങ്ങള്‍ തമ്മില്‍ വര്‍ഗീയലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു എന്ന പരാതിയിലാണ് പേരാമ്പ്ര പൊലീസ് കേസെടുത്തത്.

പേരാമ്പ്ര പള്ളിക്ക് നേരെ ബോംബെറിഞ്ഞെന്ന് ഫേസ് ബുക്ക് പോസ്റ്റ്: നജീബ് കാന്തപുരത്തിനെതിരെ കേസെടുത്തു 

പേരാമ്പ്രയിലെ മുസ്‍ലിം പള്ളിക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടെന്നാരോപിച്ച് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരെ പൊലീസ് കേസെടുത്തു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ വര്‍ഗീയലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു എന്ന പരാതിയിലാണ് പേരാമ്പ്ര പൊലീസ് കേസെടുത്തത്.

പേരാമ്പ്ര പള്ളിക്ക് നേരെ ബോംബെറിഞ്ഞെന്ന് ഫേസ് ബുക്ക് പോസ്റ്റ്: നജീബ് കാന്തപുരത്തിനെതിരെ കേസെടുത്തു 

നജീബ് കാന്തപുരം ജനുവരി അഞ്ചിന് തന്റെ ഫേസ് ബുക്കിലിട്ട പോസ്റ്റിനെതിരെയാണ് പരാതി. ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി എം.എം ജിജേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. 153 വകുപ്പ് പ്രകാരമാണ് കേസ്. ജനുവരി മൂന്നിന് സംഘ്പരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പേരാമ്പ്രയിലെ പള്ളിക്ക് നേരെ കല്ലേറുണ്ടായിരുന്നു. ഡി.വൈ.എഫ്.ഐയുടെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രകടനത്തിനിടെയായിരുന്നു പള്ളിക്ക് നേരെ കല്ലേറുണ്ടായത്.

പേരാമ്പ്ര പള്ളിക്ക് നേരെ ബോംബെറിഞ്ഞെന്ന് ഫേസ് ബുക്ക് പോസ്റ്റ്: നജീബ് കാന്തപുരത്തിനെതിരെ കേസെടുത്തു 

സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്. ഈ സംഭവം ചൂണ്ടിക്കാട്ടി നജീബ് കാന്തപുരം ജനുവരി അഞ്ചിന് ഫേസ് ബുക്കിലിട്ട പോസ്റ്റിനെതിരെയായിരുന്നു പരാതി.