LiveTV

Live

Kerala

കൊച്ചി റിഫൈനറിയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചിൻ റിഫൈനറിയുടെ വികസനം സംസ്ഥാനത്തിനാകെ മുതൽ കൂട്ടാണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

കൊച്ചി റിഫൈനറിയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി  ഉദ്ഘാടനം ചെയ്തു

കൊച്ചി റിഫൈനറിയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പതിനായിരം കോടി രൂപയുടെ പദ്ധതികൾ യാഥാർത്ഥ്യമായതോടെ കൊച്ചിൻ റിഫൈനറി ലോക നിലവാരത്തിലേക്ക് ഉയർന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഗവർണർ ജസ്റ്റിസ് പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, അൽഫോൺസ് കണ്ണന്താനം തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

വൈകിട്ട് മൂന്ന് മണിയോടെ ബി.പി.സി.എൽ ആസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി റിഫൈനറിയുടെ മെയിന്‍ കണ്‍ട്രോള്‍ കണ്‍സോള്‍ സന്ദര്‍ശിച്ച ശേഷമാണ് ഉദ്ഘാടന വേദിയിലേക്കെത്തിയത്. ബി.പി.സി.എലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ കോംപ്ലക്സ് നാടിന് സമര്‍പ്പിച്ച പ്രധാനമന്ത്രി പുതിയ പെട്രോ കെമിക്കല്‍ കോംപ്ലക്സിന്‍റെയും, ഏറ്റുമാനൂര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും ശിലാസ്ഥാപനവും എല്‍.പി.ജി ബോട്ട്‌ലിങ് പ്ലാന്‍റിന്‍റെ സ്‌റ്റോറേജ് ഫെസിലിറ്റി ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു.

പദ്ധതി യഥാർത്ഥ്യമായത് കേരളത്തിന് മാത്രമല്ല രാജ്യത്തിന് മുഴുവൻ അഭിമാനകരമായ കാര്യമാണന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊച്ചിൻ റിഫൈനറിയുടെ വികസനം സംസ്ഥാനത്തിനാകെ മുതൽ കൂട്ടാണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പദ്ധതികളുടെ ഉദ്ഘാടനങ്ങൾ പൂർത്തീകരിച്ച ശേഷമാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തങ്ങളുടെ രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കാന്‍ പുറപ്പെട്ടത്.